ഒറ്റപ്പാലം:സാംസ്ക്കാരിക കേരളീയ ഹൈന്ദവ സമൂഹത്തിനു ദിശാദര്‍ശനം നടത്തുന്നതിനുള്ള ധര്‍മ്മസംവാദം ഹിന്ദുമഹാസമ്മേളനം പാലപ്പുറം ചിനക്കത്തൂര്‍ കാവ് മൈതാനിയില്‍ 15ന് നടക്കും.
ഇതിന്റെ ഭാഗമായി ക്ഷേത്രമൈതാനിയില്‍ നിര്‍മ്മിക്കുന്ന താല്‍ക്കാലിക പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം പാലക്കാട് മാത്തൂര്‍ അദ്വൈതാശ്രമം സ്വാമി ശാന്ത ചൈതന്യനിര്വ്വഹിച്ചു. കോഴിക്കോട് കുളത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അദ്വൈതാശ്രമം സ്വാമി ചിതാനന്ദാത്മജിയുടെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ശാസ്ത്ര പ്രചരണം ഒരു ഭാഗത്തും മറുഭാഗത്ത് ഭാരതത്തിലെ ഹൈന്ദവ സമൂഹം നേരിടുന്ന ആനുകാലിക പ്രശ്നങ്ങള്‍ കുടുംബപരമായിട്ടും സാമാജികമായിട്ടും എങ്ങനെ തരണം ചെയ്യാം അതിനു ശാസ്ത്രീയമായ രീതിയില്‍ എങ്ങനെ മുന്നോട്ടു പോകാന്‍ കഴിയും എന്നതിനെക്കുറിച്ചു വ്യക്തമായ കാഴ്ചപാടില്‍ നിന്നു കൊണ്ടുള്ള പ്രവര്‍ത്തന പദ്ധതിയുമായാണ് അദ്വൈതാശ്രമം ധര്‍മ്മസംവാദം നടത്തുന്നതെന്നു സ്വാമി ശാന്തചൈതന്യ പറഞ്ഞു.
കേരളത്തിലെ പതിനാല് ജില്ലകളിലും പതിനായിരക്കണക്കിനു ഹിന്ദു സമൂഹത്തെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഹൈന്ദവ സമ്മേളനം നടത്തി വരുന്നത് ഹിന്ദു ധര്‍മ്മപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുവേണ്ടിയാണെന്നന്നുംഅദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സാമുദായിക വീക്ഷണത്തിനു ഉപരിയായി മുഴുവന്‍ ഹൈന്ദവ കുടുംബങ്ങളെയും പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധര്‍മ്മസംവാദം സംഘടിപ്പിച്ചിരിക്കുന്നതെന്നു ധര്മ്മരക്ഷാസമിതി ചെയര്മാന് മേജര്‍രവി, ജനറല്‍സെക്രട്ടറി ജി.മധുസൂദനന്, മുഖ്യസംയോജകര് കെ.സുധീര്‍ എന്നിവര്‍ പറഞ്ഞു.
ബിജെപി മദ്ധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ശങ്കരന് കുട്ടി, പ്രസിഡണ്ട് എന്‍.കെ.മണികണ്ഠന്, കൗണ്‍സിലര്‍മാരായ എസ്.ഗംഗാധരന്, മണികണ്ഠന്, ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി പി.ഹരിദാസ്, ടി.ഗോപകുമാര്‍, രാജീവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: