ഏറെ വൈകുന്നതിനു മുമ്പെ ആഹാരം കഴിച്ച് ഉറങ്ങുന്നതാണ് നല്ലത്. ആഹാരം ഫലവര്ഗ്ഗങ്ങളാക്കുന്നതാണ് ആരോഗ്യപരമായി ഉത്തമം. ദഹനത്തിനും സുഖകരമായ സുഷുപ്തിക്കും പ്രഭാതകര്മ്മത്തിന്റെ ലാളിത്യത്തിനും ഏറെ ഗുണകരമാണിത്. അധികം ആഹരിക്കുന്നതിലല്ല തെരഞ്ഞെടുക്കുന്നതിലാണാരോഗ്യം.
ശയിക്കാനായി കിഴേക്കാട്ട് തലവച്ച് കിടക്കുന്നതാണുത്തമം. ഭൂമിയിലെ കാന്തികാകര്‍ഷണം ശരീരത്തിലെ കാന്തശക്തിയുമായി താദാത്മ്യം പ്രാപിക്കുന്നത് സുഖകരമായ ഉറക്കത്തിന് വഴിവെക്കും. മറിച്ചാവുമ്പോള്‍ വികര്‍ഷണ സ്വഭാവം അസ്വസ്ഥതകള്‍ സൃഷ്ടിക്കും.
”ആവാം തെക്കോട്ട് അരുതേ പടിഞ്ഞാട്ട്
വര്‍ജ്ജ്യം വടക്കോട്ട് ഉത്തമം കിഴക്കോട്ട്”
രാത്രി ഉറങ്ങുേമ്പാള്‍ തലവെച്ചു കിടക്കുന്ന കാര്യത്തെ സംബന്ധിച്ച് നമ്മുടെ നാട്ടിലുള്ള ഒരു വിശ്വാസവും പഴഞ്ചൊല്ലുമാണിത്. കുറെക്കാലമായി ഇതൊരു അന്ധവിശ്വാസമാണെന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. എന്നാല്‍ ഈയിടെ നടന്ന ചില പഠനങ്ങള്‍ ഇതൊരു ശാസ്ത്രീയ സത്യമാണെന്ന് അസന്നിഗ്ധമായി തെളിയിച്ചു. കിഴക്കോട്ട് തലവെച്ച് ശയിക്കുന്ന ഒരു വ്യക്തിയുടെ ‘മസ്തിഷ്ക വിദ്യുല്തരംഗങ്ങള്’ ഇഇജിയില്‍ (ഇലക്ട്രോ എന്കഫലോഗ്രാഫി) രേഖപ്പെടുത്തിയത് ആല്‍ഫ, ബീറ്റ, ഗാമ എന്നീ തരംഗങ്ങള്‍ ഏറ്റവും ശാന്തിയും സമാധാനവുമുള്ള സമയത്തെ പോലെയാണെന്നാണ്. പടിഞ്ഞാട്ട് തലവെച്ച് കിടക്കുന്നതാകട്ടെ മാനസികാസ്വാസ്ഥ്യത്തോടുകൂടിയ വ്യക്തിയുടേതിന് തുല്യമാണെന്നുമാണ്. (റിപ്പോര്‍ട്ട് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാഗ്നറ്റോബയോളജി).
സകല ദേവീദേവന്മാരെയും പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ശയിക്കേണ്ടത്. വസ്ത്രങ്ങള്‍ അയഞ്ഞിരിക്കണം. നിവര്‍ന്ന് കിടക്കണം. ഉറക്കം വരുമ്പോള്‍ മാത്രമേ ശയനത്തിനായി പ്രവേശിക്കാവൂ.
”ഓം പൂര്‍ണ്ണമദ പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണ മാദായ
പൂര്‍ണ്ണമേവാവശിഷ്യതേ”
ഓം ശാന്തി ശാന്തി ശാന്തിഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: