ന്യൂദല്‍ഹി: മൊബൈല്‍ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ കര്‍ക്കശമാക്കുന്നു. ആധാറുമായി ബന്ധിപ്പിക്കാത്ത നമ്പറുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രം ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി.
2018 ഫെബ്രുവരിയ്ക്ക് ശേഷം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത സിമ്മുകള്‍ പ്രവര്‍ത്തിക്കില്ല. ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുതിയ സിമ്മും ലഭിക്കില്ല. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കുറ്റവാളികള്‍, തട്ടിപ്പുകാര്‍, ഭീകരര്‍, നുഴഞ്ഞകയറ്റക്കാര്‍ എന്നിവരുടെ കോളുകള്‍ ഇതുവഴി തടയാനും നിരീക്ഷിക്കാനുമാകും
സേവനദാതാക്കളുടെ ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് പെട്ടെന്ന് ഒരാളെ കണ്ടെത്താനും ഇതുവഴി സാധിക്കുമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം, നിലവില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത വരിക്കാര്‍ക്ക് ടെലികോം കമ്പനികള്‍ ദിവസവും സന്ദേശങ്ങള്‍ അയക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: