കാഞ്ഞിരപ്പള്ളി: ചിക്കമഗളുരുവില്‍ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. പഠനയാത്ര കഴിഞ്ഞ് മടങ്ങി വരവെയാണ് അപകടം. മുണ്ടക്കയം വരിക്കാനി വളയത്തില്‍ പീരുമേട് സ്റ്റേഷനിലെ എഎസ്ഐ ദേവസ്യ കുരുവിളയുടെ മകള്‍ മെറിന് സെബാസ്റ്റ്യന്‍ (20) സംഭവ സ്ഥലത്തും, വയനാട് സുല്‍ത്താന്‍ ബത്തേരി കൊടുവട്ടി പുത്തന്‍കുന്ന് പാലീത്ത്മോളില് പി.ടി ജോര്‍ജിന്റെ മകള്‍ ഐറിന് (20) ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കുമാണ് മരിച്ചത്.
വെള്ളിയാഴ്ച്ച രാത്രി ഒന്‍പതോടെ മാഗഡി അണക്കെട്ടിനു സമീപമാണ് അപകടം. കനത്ത മഴയില്‍ എതിരെ വന്ന ട്രാക്ടറിനു സൈഡ് കൊടുക്കുന്നതിനിടെ ബസ് മറിഞ്ഞ് വറ്റിക്കിടന്ന ഡാമിലേക്കു മറിയുകയായിരുന്നു. ബസ്സിനടിയില്പ്പെട്ടാണു കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്. മരിച്ച ഐറിനും മെറിനും ബസ്സിന്റെ പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. കടുത്ത മഞ്ഞും മഴയും അപകടത്തിന് കാരണമായി.
ഐറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് ശനിയാഴ്ച്ച വിട്ട് നല്‍കിയിരുന്നു. സംസ്കാരം സുല്‍ത്താന്‍ബത്തേരി കൊടുവട്ടി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഞായറാഴ്ച്ച രാവിലെ 10ന് നടക്കും. മെറിന് സെബാസ്റ്റ്യന്റെ മൃതദേഹം സ്വീകരിക്കുന്നതിനായി ബന്ധുക്കള്‍ ശനിയാഴ്ച്ച ചിക്കമഗളുരുവിലേക്ക് തിരിച്ചിരുന്നു.
ഞായറാഴ്ച്ച പുലര്‍ച്ചെ എത്തിക്കുന്ന മൃതദേഹം 26ാം മൈല്‍ മേരിക്യൂന്‍സ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. തിങ്കളാഴ്ച്ച വൈകിട്ട് മൂന്നിന് അമല്‍ ജ്യോതി കോളേജില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ചെവ്വാഴ്്ച്ച രാവിലെ 10ന് മുണ്ടക്കയം 34ാം മൈല്‍ വ്യാകുലമാത പള്ളിയില്‍ സംസ്കാരം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: