കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ പിന്തുണച്ച് നടന് ശ്രീനിവാസന് വീണ്ടും രംഗത്ത്. ദിലീപ് ഇത്തരമൊരു മണ്ടത്തരം ചെയ്യില്ലെന്നാണ് താന്‍ കരുതുന്നതെന്ന് ശ്രീനിവാസന് മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിനെ പിന്തുണയക്കുകയാണോയെന്ന ചോദ്യത്തിന്, പിന്തുണയ്ക്കുകയല്ല, തന്റെ പിന്തുണ ദിലീപിന് ആവശ്യമില്ലെന്നുമായിരുന്നു ശ്രീനിവാസന്റെ മറുപടി. ദിലീപ് അങ്ങനെ ചെയ്യില്ലെന്നത് തന്റെ വിശ്വാസമാണ്. അത് കാലം തെളിയിക്കും. ദിലീപ് തെറ്റുചെയ്തെന്ന് താന്‍ വിശ്വസിക്കുന്നില്ല.
ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് വിശ്വാസം. പോലീസിന്റേയും കോടതിയുടെയും പരിഗണനയില്‍ ഇരിക്കുന്ന വിഷയവുമായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ദിലീപിനെ പിന്തുണച്ച് നടനും എല്എഎയുമായ കെ.ബി. ഗണേഷ് കുമാറും രംഗത്തെത്തിയിരുന്നു. ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ച ഗണേഷ് കുമാര്‍, ദിലീപിന് പിന്തുണയുമായി സിനിമാ മേഖലയിലുള്ളവര്‍ രംഗത്തിറങ്ങണമെന്ന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: