ശ്രീകൃഷ്ണപുരം:തിരുനാരായണപുരം സമന്വയ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രഫഷനല്‍ നാടകോത്സവം 22,23,24 തിയതികളില്‍ ഉത്രത്തില്‍കാവ് മൈതാനിയില്‍ അരങ്ങേറും. 22ന് വൈകിട്ട് അഞ്ചിന് തിരക്കഥാകൃത്ത് ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. കണ്‍വീനര്‍ പി.എം. പ്രേംജിത്ത് അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ പി.കുമാരന്, സാഹിത്യകാരന് ആലങ്കോട് ലീലാകൃഷ്ണന്,വാദ്യകലാകാരന് സദനം രാമദാസ് എന്നിവര്‍ക്ക് ആദരമുദ്രാ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.
രാത്രി 7.30ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ മാടമ്പിയും മക്കളും നാടകം അരങ്ങേറും. 23ന് വൈകിട്ട് ആറിന് റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത ന്യൂ ജെന്‍ ഹീറോ, കനല്, ശ്രീഹരി സംവിധാനം ചെയ്ത ഈ യാത്രയില്‍ എന്നീ ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് റഷീദ് പാറക്കലിന് സ്നേഹമുദ്രാ പുരസ്കാര സമര്‍പ്പണവും ചെറിയ ചിത്രങ്ങളുടെ വലിയ സംവിധായകന് എന്ന വിഷയത്തില്‍ എം.എസ്.എന്‍. സുധാകരന് നയിക്കുന്ന സംവാദവും നടക്കും.
രാത്രി 7.30ന് ആയുധക്കൂത്ത് നാടകം അവതരിപ്പിക്കും. 24ന് വൈകിട്ട് നാലിന് പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം അരങ്ങേറും. 6.30ന് നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്രതാരം ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്യും. 7.30ന് അമ്പലപ്പുഴ സാരഥിയുടെ നാടകം വനിതാ പൊലീസ്. പ്രത്യേകം സജ്ജീകരിച്ച് വേദിയ്ക്കുള്ളില്‍ നടക്കുന്ന നാടകോത്സവത്തിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: