കൊച്ചി: റോഡിലെ കുഴികള്‍ അടിയന്തിരമായി അടയ്ക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ഇടത് സര്‍ക്കാറും തദ്ദേശസ്ഥാപനങ്ങളും നടപ്പാക്കിയില്ല. റോഡിലെ കുഴിയില്‍ വീണ് ഒട്ടേറെ മരണങ്ങളുണ്ടായതിനെ തുടര്‍ന്നായിരുന്നു കമ്മീഷന് ഇടപെട്ടത്. മെട്രോ നഗരമായ കൊച്ചിയിലെ കുഴികള്‍ അടയ്ക്കാത്തതിനെ കമ്മീഷന് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍, ഇപ്പോഴും നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും കുഴികള്‍ അടയ്ക്കാന്‍ നടപടിയെടുത്തിട്ടില്ല.
ഓരോ ദിവസം കഴിയുന്തോറും കുഴികളുടെ വലുപ്പം കൂടിവരികയാണ്. ദിവസവും ബൈക്ക് യാത്രികരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് കുഴിയില്‍ വീണ് പരിക്ക് പറ്റുന്നുണ്ട്. എന്നിട്ടും മനുഷ്യാവകാശ കമ്മീഷന്റെ നിര്‍േേദ്ദശം നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറായിട്ടില്ല.
ടാര്‍ ക്ഷാമത്തിന്റെ പേര് പറഞ്ഞാണ് തദ്ദേശസ്ഥാപനങ്ങള്‍ നേരത്തെ റോഡ് പണി നീട്ടിക്കൊണ്ടുപോയിരുന്നത്. ഇപ്പോള്‍ ടാര്‍ ക്ഷാമം പരിഹരിച്ചിട്ടുണ്ട്. എന്നാല്‍, റോഡ് അറ്റകുറ്റപ്പണിക്കാവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ വീഴ്ച വരുത്തി. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. അധികൃതരുടെ അനാസ്ഥമൂലം റോഡിലെ കുഴികളില്‍ വീണ് അപകടവും പെരുകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: