കേരള പബ്ലിക് സര്‍വീസ് കമ്മീഷന് കഴിഞ്ഞ ഏതാനും വര്‍ഷമായി രണ്ടു ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ചോദ്യപേപ്പര്‍ തയ്യാറാക്കി വെവ്വേറെയാണ് പരീക്ഷ നടത്തുന്നത്. ഇത് യോഗ്യതാ മാനദണ്ഡത്തിന്റെ ഏകീകൃത രീതിക്കു വിരുദ്ധമാണ്. ഒരേ ചോദ്യപേപ്പറിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതിയാലെ അവര്‍ നേടുന്ന മാര്‍ക്കനുസരിച്ച് കട്ട് ഓഫ് മാര്‍ക്ക് തീരുമാനിക്കാനും നീതിയുക്തമായ രീതിയില്‍ നിയമനം നടത്താനും കഴിയുകയുള്ളൂ.
ചില ജില്ലകള്‍ക്കുള്ള പരീക്ഷകള്‍ ലളിതവും മറ്റു ജില്ലകള്‍ക്കുള്ള പരീക്ഷകള്‍ കഠിനവുമായാല് അത് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുകയല്ലേ ചെയ്യുന്നത്? സ്റ്റാഫ് സെലക്ഷന് കമ്മീഷന്റെയും യുപിഎസ്സിയുടെയും വിവിധ തസ്തികകളിലേക്കുള്ള മത്സരപരീക്ഷകള്‍ ഇന്ത്യയില്‍ ഒരേ ദിവസമാണ് നടത്തുന്നത് എന്നത് കേരളത്തിലെ പിഎസ്സി അംഗങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്.
എട്ട് അംഗങ്ങള്‍ മാത്രമുള്ള യുപിഎസ്സി 29 സംസ്ഥാനങ്ങളിലേക്കും ആറ് കേന്ദ്രഭരണ പ്രദേശങ്ങൡലേക്കും ഒരേ തസ്തികക്ക് ഇന്ത്യയില്‍ ഒരേ ദിവസം പരീക്ഷ നടത്തുമ്പോള്‍ 22 അംഗ സംഖ്യയുള്ള കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഒരേ തസ്തികയിലേക്കുള്ള നിയമനങ്ങള്‍ക്ക് വ്യക്തമായ പദ്ധതിയൊരുക്കി ഒരേദിവസം പരീക്ഷ നടത്തുന്നതിന് എന്താണ് പ്രയാസം?
അഡ്വ. പി.കെ.ശങ്കരന്‍കുട്ടി,
തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: