ഗുഡ്ഗാവ്: ഗുഡ്ഗാവില്‍ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത കൊന്ന സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാളിന് സസ്പെന്ഷന്. സ്കൂള്‍ ആക്ടിംഗ് പ്രിന്‍സിപ്പാളായ നീരജ ബത്രയെ ആണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് ഗുഡ്ഗാവ് ഡെപ്യൂട്ടി കമ്മീഷണര്‍ സിമര്‍ ദീപ് സിംങ് പറഞ്ഞു. അതേസമയം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും ഹരിയാന വിദ്യാഭ്യാസമന്ത്രി സംഭവത്തോട് പ്രതികരിച്ചു. നാളെ ഗുഡ്ഗാവിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴച രാവിലെയാണ് കുട്ടിയെ കഴുത്തറുത്ത നിലയില്‍ ബാതറൂമില് കണ്ടെത്തിയത്. കുട്ടി ചോരയില്‍ കുളിച്ച് ബാത്റൂമിന പുറത്തേക്ക് ഇഴഞ്ഞു വരുന്നത് മറ്റൊരു വിദ്യാര്‍ഥി കാണുകയായിരുന്നു. ഈ കുട്ടിയുടെ നിലവിളികേട്ട ഓടി എത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബസ ജീവനക്കാരനെ പോലീസ അറസ്റ്റ് ചെയ്തത്. സകൂളിലെ 16 സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ പ്രതിയെ പോലീസ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: