കൊച്ചി: നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി വാഹനങ്ങള്‍ മോഷണം ചെയ്ത കൗമാരക്കാര്‍ ഉള്‍പ്പെടെ നാലുപേരെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.
പെരിന്തല്‍മണ്ണ ഒറ്റയത് മുസ്തഫ മകന് മുഹമ്മദ് സുഹൈല്‍ (18), പാലക്കാട് എടത്തട്ടുകര ആലിപ്പറ്റ യൂസഫ് മകന് യൂനുസ് (20), മട്ടാഞ്ചേരി ഗുജറാത്തി സ്കൂളിനു സമീപം താമസം സിയാദ് മകന് ശിഹാബ് (20), മലപ്പുറം മേലാറ്റൂര്‍ ആലിപ്പറ്റ വീട്ടില്‍ സിയാന് (18) എന്നിവരാണ് പിടിയിലായത്.
സിറ്റി പോലീസ് കമ്മിഷണറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം മോഷണവും മറ്റു കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായി സിറ്റി ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ ഇല്ലാത്ത പള്‍സര്‍ ബൈക്കുമായി ശിഹാബ്, യൂനിസ് എന്നിവരെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നും പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന്, എറണാകുളം ലിസി ആശുപത്രി പരിസരത്തു നിന്നും ഗാന്ധിനഗര്‍ ഭാഗത്തുനിന്നും നിലമ്പൂര്‍ എന്നിവിടങ്ങളില്‍നിന്നും മോഷ്ടിച്ചതാണെന്ന് നാലുപേരും സമ്മതിച്ചു. രാത്രി സമയങ്ങളില്‍ നഗരത്തില്‍ കറങ്ങി നടന്നാണ് മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച വാഹനങ്ങള്‍ മറിച്ചു വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പൊളിച്ചു വില്ക്കാന് തയ്യാറെടുക്കുകയായിരുന്നു സംഘം.
എറണാകുളം നോര്‍ത്ത് സിഐ കെ.ജെ. പീറ്റര്‍, എസ്ഐ വിബിന്‍ദാസ്, സിറ്റി ടാസ്ക് ഫോഴ്സ് അംഗങ്ങളായ വിനോദ്കൃഷ്ണ, രാജേഷ്, ചന്ദ്രനും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഉത്രാടദിനത്തില്‍ നടത്തിയ പരിശോധനക്കിടെ മോഷ്ടിച്ച രണ്ടു ബൈക്കുകളുമായി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായ വടുതല സ്വദേശിയേയും ചേരാനല്ലൂര്‍ സ്വദേശിയേയും പിടികൂടിയിരുന്നു. അവധിക്കാല പരിശോധന തുടരുന്നതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: