കൊച്ചി : യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ഭീഷണിപ്പെടുത്തിയതായുള്ള നടന് നാദിര്‍ഷയുടെ ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും ദിലീപിന്റെ അമ്മ നല്കിയ പരാതി അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടെന്നും നാദിര്‍ഷയുടെ അറസ്റ്റു സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ഡിജിപി വ്യക്തമാക്കി.
പ്രതികളെ സഹായിക്കുന്ന തരത്തില്‍ നാദിര്‍ഷ തെളിവുകള്‍ നശിപ്പിച്ചുവെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും പോലീസ് നാദിര്‍ഷയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നെഞ്ചുവേദനയാണെന്ന് പോലീസിനെ അറിയിച്ച നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് പോലീസ് തന്നെ ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് നാദിര്‍ഷ രംഗത്തെത്തുകയായിരുന്നു. അറസ്റ്റു ചെയ്തേക്കുമെന്ന ആശങ്കയില്‍ ഇന്നലെയാണ് നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: