എല്ലാ രഹസ്യങ്ങളും അറിയണമെന്ന ആഗ്രഹം നല്ലതുതന്നെ. സയന്‍സില്‍ അതു ബുദ്ധി. അതുവേണം താനും. പരീക്ഷിച്ചും നിരീക്ഷിച്ചും പഠിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ബുദ്ധിജീവികളെത്തന്നെയാണ് സയന്‍സിന്റെ ലോകത്തില്‍ ആവശ്യം.
5000 യൂറോ തരാം, എനിക്ക് ദൈവത്തെ കാട്ടിത്തരൂ എന്ന ചിലരുടെ നിര്‍ബന്ധം വിഡ്ഢിത്തമെന്ന് ലോകഗുരുവായ മാതാ അമൃതാനന്ദമയി ദേവി സരസസംഭാഷണത്തില്‍ പറയുന്നു. അങ്ങനെ ദൈവത്തെ കിട്ടുമെങ്കില്‍ എത്ര നന്നായിരുന്നു. ദൈവമെന്ന് നാം ആരാധിക്കുന്ന ശിവനും വിഷ്ണുവുംവരെ അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്നു. കൂട്ടുകാരാ നീ ദൈവത്തിനെ കണ്ടുവോ എന്നും എനിക്കുംകൂടി കാട്ടിത്തരുമോയെന്നും. ആയിരമായിരം വര്‍ഷങ്ങള്‍ മിനക്കെട്ടിരുന്ന് തപസ്സു ചെയ്ത അവരുടെ ശല്യം സഹിക്ക വയ്യാതെ, അഥവാ അവരുടെ ഭക്തിയില്‍ സന്തുഷ്ടരായി മഹാകാളിയും മഹാകാളനും പ്രത്യക്ഷ ദര്‍ശനം കൊടുത്ത് ജിജ്ഞാസയെ അടക്കിയെന്ന് ദേവീഭാഗവതത്തില്‍ വര്‍ണിച്ചിരിക്കുന്നു.
നമുക്ക് ‘യൂറോ’യുംകൊണ്ട് ഇവിടെ കുത്തിയിരിക്കാം കാലാകാലം. വേണ്ടത് കറകളഞ്ഞ ഭക്തി. യൂറോയും യൂറിനും ഒന്നും ഇവിടെ ചെലവാകില്ല.
അറകള്‍ കുത്തിത്തുറക്കണമെന്ന വാശി പണ്ട് കുടം കുത്തിത്തുറന്ന് ഭൂതത്തെ വെളിയില്‍ ചാടിച്ച (കഥയാണെങ്കിലും)പോലെ ആകാതിരുന്നാല്‍ കൊള്ളാം. ആരുടേതായാലും മമ്മിയാക്കിയ ജഡങ്ങള്‍ കടുത്ത ആഭിചാര മന്ത്രങ്ങള്‍ ജപിച്ച് അവിടെ അടക്കിയിരിക്കുന്നുവെന്ന് ഒരു ആസ്ത്രേലിയന്‍ നരവംശ ശാസ്ത്രജ്ഞനോ മറ്റോ പറഞ്ഞുവത്രെ. വാട്സ്അപ്പും ഫെയിസ്ബുക്കുമൊക്കെയാണല്ലോ ഇപ്പോഴത്തെ മഹദ്ഗ്രന്ഥങ്ങളും സര്‍വവിജ്ഞാന കോശങ്ങളും.
എസ്. സത്യവ്രതന്, ബത്തേരി, വയനാട്
കുഞ്ഞു മനസ്സില്‍ എല്ലാം പതിയും
മന്ത്രങ്ങളും കീര്‍ത്തനങ്ങളും എല്ലാം കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കണം. അവരുടെ മനസ്സില്‍ അത് പെട്ടെന്ന് പതിയും. വിശ്വാസവും ജനിക്കും. ഈശ്വര നിശ്ചയമാകാം, എന്റെ മകന് ഞാന്‍ ആദ്യം പറഞ്ഞുകൊടുത്തത് മൃത്യുഞ്ജയ മന്ത്രമാണ്. നാലോ അഞ്ചോ വയസ്സു പ്രായമേ അവനുണ്ടായിരുന്നുള്ളൂ. പിന്നെ എന്നോ ഒരിക്കല്‍ ഞാന്‍ അവനോട് ചോദിച്ചു, നിനക്ക് മൃത്യുഞ്ജയ മന്ത്രം ഓര്‍മ്മയുണ്ടോയെന്ന്. അപ്പോള്‍ അവന് പറഞ്ഞു അതിനേക്കാള്‍ വലിയ മന്ത്രം അറിയാമല്ലോയെന്ന്. അതെന്താണ് എന്ന് ഞാന്‍ ചോദിച്ചു. ഓം നമഃശിവായ, അവന് ഉത്തരം തന്നു. ഞാന്‍ അല്‍പ്പമൊന്ന് ആലോചിച്ചു. സത്യത്തില്‍ അതിനെക്കുറിച്ച് ഞാന്‍ ആ രീതിയില്‍ ചിന്തിച്ചിരുന്നില്ല. സത്യമല്ലേ അവന് പറഞ്ഞത്.
കെ.പി. കരുണാകരന്, ഹരിപ്പാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: