Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമ്മയ്‌ക്കുവേണ്ടി രചിച്ച ‘കൃഷ്ണാഷ്ടകം’

Janmabhumi Online by Janmabhumi Online
Sep 7, 2017, 09:28 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

 

അപ്പോഴേക്കും പിതാവിന്റെ ദേഹവിയോഗം സംഭവിച്ചിരുന്നു. പിതാവിന്റെ ഉദകക്രിയകളും മറ്റും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, ജീവിതത്തിന്റെ നശ്വരതയെപ്പറ്റി ചിന്തിക്കുകയും ഇനിയുള്ള കാലം സത്യമാര്‍ഗ്ഗത്തില്‍ ജീവിക്കുകയും, വേണ്ടിവന്നാല്‍ ആധ്യേയമാര്‍ഗ്ഗത്തിനു വേണ്ടിത്തന്നെ ജീവന്‍ ത്യജിക്കാനും ദൃഢതയോടെ തയ്യാറെടുക്കുന്നു. ഈ സമയത്തായിരുന്നു നദിയില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ കാലില്‍ മുതല കടിക്കുന്നതും. ആര്യാംബ ഗത്യന്തരമില്ലാതെ ശങ്കരാചാര്യര്‍ക്ക് സംന്യാസത്തിനുള്ള സമ്മതം മൂളുന്നതും. എന്നാല്‍ അമ്മയുടെ പിണ്ഡോദകക്രിയകള്‍ ചെയ്യാന്‍ വാഗ്ദാനവും ഉണ്ടായിരുന്നു. പിന്നീട് അമ്മയുടെ അന്ത്യദിനമായപ്പോള്‍ തല്‍ക്ഷണം വരികയും മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുകയുമുണ്ടായി. അ സമയത്താണ് ‘-മാതൃപഞ്ചകം’ എന്ന കൃതി രചിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ അമ്മ അനുഭവിക്കുന്ന വ്യഥകളും പ്രസവവേദനയും അതിനുശേഷം വളര്‍ത്തുന്നതിലുള്ള കഷ്ടപ്പാടുകളും വ്യസനങ്ങളും ഇതില്‍ വിശദീകരിക്കുന്നു.

വേദ-വേദാംഗപാരംഗതനായ ശങ്കരാചാര്യര്‍, ആത്മോന്നതിക്കുവേണ്ടി തന്റെ ഉള്ളില്‍ ദൃഢതരമായി ഉറഞ്ഞുകൂടിയ അഭിവാഞ്ഛയുടെ പുറംതോട് പൊട്ടിച്ചുകളയുകയും പൂജ്യ മാതാവിനെ വന്ദിച്ചുകൊണ്ട് ഗുരുവിനെത്തേടി യാത്ര പുറപ്പെടുകയും ചെയ്തു. തന്റെ ഹൃദയാന്തരാളത്തില്‍ അമേയമായ ഒരു ശക്തി കുടികൊള്ളുന്നുവെന്നുള്ള ബോധത്തില്‍ നിന്നുമാണ് നമുക്ക് അദ്ദേഹത്തില്‍ നിന്ന് ‘-അച്യുതാഷ്ടകം’ എന്ന കൃതി ലഭിച്ചത്. അങ്ങനെ ഗോവിന്ദ ഭഗവദ്പാദരുടെ ആശ്രമത്തിലേക്കുള്ള യാത്രാമദ്ധ്യേ കാല്‍നടയായി സഞ്ചിരിച്ച് ഗോകര്‍ണക്ഷേത്രത്തില്‍ എത്തി. അവിടെവച്ചാണ് മുമ്പ് കാലടിയിലെ സഹപാഠി വിഷ്ണുശര്‍മ്മനെ കണ്ടുമുട്ടുന്നതും. സംന്യാസത്തെ സംബന്ധിച്ച് അവര്‍ തമ്മിലുള്ള സംവാദത്തിന്റെ ഫലമായി വിഷ്ണുശര്‍മ്മനും സഹയാത്രികനാകേണ്ടിവന്നു. ഇരുവരുടെയും യാത്രയ്‌ക്കൊടുവില്‍ നര്‍മ്മദാ തീരത്തുള്ള അമരശാന്തമെന്ന സ്ഥലത്ത് വസിച്ചിരുന്ന ഗോവിന്ദ ഭഗവദ്പാദരെ കണ്ടുമുട്ടി.

അമിതതേജസ്വിയായ ശങ്കരാചാര്യരെ കണ്ട മാത്രയില്‍ തന്നെ ഗോവിന്ദ ഭഗവദ്പാദര്‍ ആകൃഷ്ടനാവുകയും ആനന്ദാതിരേകത്താല്‍ അദ്ദേഹത്തിന്റെ മുഖപത്മം വിടരുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍, ശങ്കരചാചാര്യരെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അദ്ദേഹം. ഉത്തമഗുണസമ്പന്നരായ യോഗ്യരായ തന്മയീഭാവം പ്രാപിച്ച ശിഷ്യരെ അന്തഃകരണത്തില്‍ സങ്കല്‍പിക്കുകയും അതിന്റെ പൂര്‍ത്തീകരണത്തില്‍ ആനന്ദിക്കുകയും ചെയ്യുക എന്നത് പല മഹാത്മാക്കളുടേയും സ്വഭാവമാണ്. ഇത്തരം പല മഹാത്മാക്കളുടേയും ജീവചരിത്രം നാം മനസ്സിലാക്കിയതുമാണ്. ഉടനെ തന്നെ ശങ്കരാചാര്യര്‍ക്ക് ആശ്രമത്തില്‍ താമസിക്കാനുള്ള വ്യവസ്ഥകള്‍ ചെയ്തു.

ഗോവിന്ദ ഭഗവദ്പാദര്‍ തത്കാലം ആശ്രമത്തിന്റെ ചുമതല ശങ്കരാചാര്യരെ ഏല്‍പ്പിച്ചുകൊണ്ട് ബദരികാശ്രമത്തിലേക്കു പോയി. ഈ സമയത്തായിരുന്നു ആ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായത്. പേമാരിയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കക്കെടുതിയില്‍ അകപ്പെട്ടവരുടെ നിസ്സഹായത ശങ്കരാചാര്യരുടെ ഉള്ളില്‍ത്തട്ടുകയും അവര്‍ക്കുവേണ്ടി സേവാപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനു നേതൃത്വം നല്‍കുകയും ചെയ്തു.

ഗോവിന്ദ ഭഗവദ്പാദര്‍ തിരിച്ചുവന്നപ്പോള്‍ വെള്ളപ്പൊക്കക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് ശങ്കരാചാര്യര്‍ ചെയ്ത സേവനങ്ങള്‍ അറിയുകയും അതില്‍ സന്തുഷ്ടനാവുകയും ചെയ്തു. ഇനി ശങ്കരനെ ധര്‍മ്മോദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പരിവ്രജനത്തിനയക്കണമെന്നും അതിനുമുമ്പായി പരമഗുരു ഗൗഡപാദാചാര്യരെ ദര്‍ശിക്കാനും അനുഗ്രഹം നേടുന്നതിനുവേണ്ടി അങ്ങോട്ടയക്കാനും നിശ്ചയിച്ചു. ഇതറിഞ്ഞപ്പോള്‍ ശങ്കരാചാര്യര്‍ അത്യന്തം ആനന്ദിച്ചു. അങ്ങനെ രണ്ടുപേരും കൂടി ഹിമവല്‍സാനുക്കളിലൂടെ സഞ്ചരിച്ച് ബദരികാശ്രമത്തില്‍ എത്തി. ഗൗഡപാദാചാര്യരുടെ സ്‌നേഹഭാജനത്തിനു പാത്രീഭൂതരായി. നാലു വര്‍ഷം അവിടെ താമസിച്ചു.

അത്യന്തം മഹത്വപൂര്‍ണ്ണമായ ഈ കാലയളവിലാണ് ഗൗഡപാദാചാര്യരുടെ ആജ്ഞയെ ശിരസാവഹിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചതും പ്രസ്ഥാനത്രയങ്ങള്‍ (ശ്രീമദ് ഭഗവദ്ഗീത, ഉപനിഷത്തുക്കള്‍, ബ്രഹ്മസൂത്രം)ക്ക് ഭാഷ്യം ചമച്ചതും. കേവലം ഒറ്റ ശ്ലോകത്തിലുള്ള ഏകശ്ലോകി പ്രകരണം മുതല്‍ ആയിരത്തി ആറ് ശ്ലോകങ്ങളുള്ള സര്‍വ്വവേദാന്തസാരസംഗ്രഹം എന്ന അതിബൃഹത്തായ പ്രകരണഗ്രന്ഥങ്ങള്‍ വരെ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഭാഷാസൗകുമാര്യം, ആശയസ്ഫുടത, സിദ്ധാന്തസമര്‍ത്ഥനം ഇവയൊക്കെ അവയുടെ പ്രത്യേകതയാണ്. അദ്വിതീയമായ ഈ കൃത്യത്തില്‍ ഗൗഡപാദാചാര്യരുടെ അനുഗ്രഹവും സംപ്രീതിയും നേടിയെടുക്കാന്‍ സാധിച്ചു.

ഈ ജ്ഞാനനിധിയുമായി ധര്‍മ്മരക്ഷാര്‍ത്ഥം യാത്ര പുറപ്പെട്ടതേയുള്ളു. അപ്പോഴാണ് തന്റെ പൂര്‍വ്വാശ്രമ ബന്ധുമായ അഗ്നിശര്‍മ്മന്‍ വരുന്നതും ആര്യാംബ കൊടുത്തയച്ച സ്വര്‍ണ്ണനാണയങ്ങള്‍ നല്‍കിയതും. മാതാവ് അന്ത്യദിനങ്ങള്‍ എണ്ണിക്കഴിയുകയാണെന്ന വിവരം അദ്ദേഹമാണ് അറിയിച്ചത്. തന്റെ അദമ്യമായ മാതൃഭക്തിയില്‍ ഉള്ളിലെ തീപ്പൊരി സ്ഫുരിക്കുന്നുണ്ടായിരുന്നു. ഈ ധനംകൊണ്ടാണ് സമുദ്രനിരപ്പില്‍നിന്നും ഇരുപത്തിമൂവ്വായിരം അടി ഉയരത്തില്‍ ഹിമവല്‍ശൃംഗത്തിലുള്ള ബദരികാശ്രമത്തില്‍ത്തന്നെ ബദരീനാരായണക്ഷേത്രം പണികഴിപ്പിച്ചതും. ഇതിന്റെ പണി തുടങ്ങിവെച്ചാണ് അഗ്നിശര്‍മന്റെ കൂടെ അതിവേഗം ഇങ്ങ് കാലടിയില്‍ എത്തിച്ചേരുന്നത്. കുറച്ചു ദിവസം മാതൃശുശ്രൂഷ ചെയ്ത് മാതാവിനരികെത്തന്നെ നിലകൊണ്ടു. നിത്യവും പൂര്‍ണ്ണാനദിയില്‍ കുളിക്കുമായിരുന്ന അമ്മയ്‌ക്കുവേണ്ടി ഒരു കുടവുമായി പോയി പൂര്‍ണ്ണാനദിയെ ആവാഹിച്ച് വീട്ടുമുറ്റത്തെത്തിച്ച കഥ ലോകപ്രസിദ്ധമാണ്.

അമാനുഷികശക്തി മനസ്സിലാക്കിയ ജനങ്ങള്‍ പുകഴ്‌ത്തുവാന്‍ തുടങ്ങി. ഈയവസരിത്തിലാണ്, ‘ശങ്കരാ നീ ധര്‍മ്മരഹസ്യം മനസ്സിലാക്കിയ ആളാണെന്നും, അതില്‍ കുറച്ചെങ്കിലും എനിക്കു പറഞ്ഞു തരണമെന്നും, ഈ അന്ത്യകാലത്ത് മനസ്സിനു കുറച്ചൊരു സമാധനം ലഭിക്കട്ടെ’ എന്നും അമ്മ പറഞ്ഞത്. അങ്ങനെ ‘-തത്വബോധം’ എന്ന ഗ്രന്ഥം രചിച്ചു. ഇതിലെ ചിന്താഗതിയൊക്കെ സാധാരണക്കാര്‍ക്കു മനസ്സിലാക്കാന്‍ പറ്റുമോ എന്നും എനിക്ക് കൃഷ്ണനെപ്പറ്റി എന്തെങ്കിലും പറഞ്ഞുതരൂ എന്നുമുള്ള മാതാവിന്റെ ഇച്ഛാപൂര്‍ത്തീകരണത്തിനുവേണ്ടി ‘-കൃഷ്ണാഷ്ടകം’ രചിച്ച് അമ്മയെ കേള്‍പ്പിച്ചു. ഈ ‘കൃഷ്ണാഷ്ടകം’ കേട്ടുകൊണ്ട് ഭക്തിയില്‍ ലയിച്ച് ഭഗവാന്‍ കൃഷ്ണനെത്തന്നെ ധ്യാനിച്ചുകൊണ്ട് അമ്മ ഭഗവാനിലേക്കുതന്നെ മടങ്ങി. ചില സമൂഹിക വെല്ലുവിളികളെ നേരിട്ടുകൊണ്ട്, ശാസ്ത്രവിധിപ്രകാരം തന്നെ അമ്മയുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ നിര്‍വ്വഹിക്കുകയും ചെയ്തു. മാതാവിന്റെ ചിതയ്‌ക്കു തീകൊളുത്തിയപ്പോഴാണ് ‘-മാതൃസ്മൃതി’ എന്ന കവിത അദ്ദേഹം രചിച്ചത്.

തുടരും

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഭീകരൻ മസൂദ് അസ്ഹർ എവിടെയാണെന്ന് അറിയില്ല, ഇന്ത്യ തെളിവ് നൽകിയാൽ ഞങ്ങൾ അറസ്റ്റ് ചെയ്യും” ; ബിലാവൽ ഭൂട്ടോയുടെ വലിയ പ്രസ്താവന

World

അമേരിക്കയിൽ കനത്ത മഴയിൽ വെള്ളപ്പൊക്കം ; 13 പേർ മരിച്ചു , 20 ലധികം പെൺകുട്ടികളെ കാണാതായി

Entertainment

ശ്വാനന്‍ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ചു കൂവരുത്, ടിനിയെ പോലെ പ്രേംനസീര്‍ വിഗ് വെച്ച് നടന്നിട്ടില്ല!

India

ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു

World

‘ഞങ്ങൾക്ക് ജനാധിപത്യം ഒരു ജീവിതരീതിയാണ് ‘ ; ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

പാകിസ്ഥാനിലെ കറാച്ചിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ചു ; എട്ട് പേർക്ക് പരിക്ക്

പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies