കൊച്ചി: പെരുമ്പാവുരില്‍ പാറമടയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. അപകടത്തില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി. അടച്ചിട്ട പാറമടയിലാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. വേങ്ങൂര്‍ പഞ്ചായത്തിലെ പെട്ടമലയിലുള്ള പാറമടയിലാണ് സംഭവം.
വിനായകന് ശ്രാവണ്‍, അഭിജിത്ത് എന്നിവരാണ് മരിച്ചത്. എറണാകുളം കളമശേരി സ്വദേശികളാണിവര്‍. രക്ഷപ്പെടുത്തിയ അക്ഷയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ത്ഥികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് ആദ്യം സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തത്. കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയെ തുടര്‍ന്ന് ആഴത്തിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: