ന്യൂദല്‍ഹി: രണ്ടു ലക്ഷത്തിലേറെ കമ്പനികളുടെ അക്കൗണ്ടുകള്‍ക്ക് ധനമന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. കള്ളക്കനികളെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനി രജിസ്ട്രാര്‍ പട്ടികയില്‍ നിന്ന് നീക്കിയ ്കമ്പനികളുടെ അക്കൗണ്ടുകളാണിത്. കൃത്യമായ നികുതി റിട്ടേണുകള്‍ നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇവയെ നീക്കിയിരുന്നത്.
ഇവയുടെ അക്കൗണ്ടുകള്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിപ്പിക്കാനാവില്ല. നികുതി വെട്ടിപ്പിന് വഴിയൊരുക്കുന്ന കടലാസ് കമ്പനികളെ കണ്ടെത്താനും അവ വിലക്കാനും കേന്ദ്രം നടപടി തുടങ്ങിയിരുന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചതും ഇതിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: