ചവറ: ശ്രീ നാരായണഗുരുദേവന്റെ 163-ാം ജയന്തി ആഘോഷത്തിനായി നാടും നഗരവും ഒരുങ്ങി. ആറിന് എസ്എന്‍ഡിപി ചവറ യൂണിയന്റെ നേതൃത്വത്തില്‍ 35 ശാഖകളിലും വര്‍ണാഭമായ പരിപാടികളോടെ ജയന്തി ആഘോഷിക്കും. ചവറ യൂണിയന് മന്ദ്രിരത്തില്‍ പ്രസിഡന്റ് അരിനല്ലൂര്‍ സഞ്ജയന്, സെക്രട്ടറി കാരയില്‍ അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ ഏഴിന് ഗുരുദേവചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും സമൂഹപ്രാര്‍ത്ഥനയും നടത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
പന്മന ചോല 421-ാം നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ പന്മന ശിവാനന്ദപുരം ക്ഷേത്രത്തില്‍ ജയന്തിആഘോഷം നടക്കും. രാവിലെ 6ന് ഗുരുദേവ സുപ്രഭാതം, ഗുരുപൂജ, 7ന് പതാക ഉയര്‍ത്തല്‍, 9ന് നടക്കുന്ന വര്‍ണാഭമായ ജയന്തി ഘോഷയാത്രയില്‍ ചെണ്ടമേളം, ഫ്ളോട്ടുകള്‍, യുവജനങ്ങള്‍, ബാലികാബാലന്മാര്, ശാഖയോഗം അംഗങ്ങള്‍ എന്നിവര്‍ അകമ്പടിയേകും. തുടര്‍ന്ന് വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനം ചവറ യൂണിയന് പ്രസിഡന്റ് അരിനല്ലൂര്‍ സഞ്ജയന് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കമലാധരന്‍ അദ്ധ്യക്ഷനാകും. ചടങ്ങില്‍ യൂണിയന് സെക്രട്ടറി കാരയില്‍ അനീഷ് വിദ്യാഭ്യാസഅവാര്‍ഡ് ദാനവും വൈസ് പ്രസിഡന്റ് തട്ടാശേരി രാജു ചികിത്സാസഹായവും ഡയറക്ടര്‍ബോര്‍ഡ് മെമ്പര്‍ ആശാരിശേരി സഹദേവന് പഠനോപകരണ വിതരണവും നിര്‍വ്വഹിക്കും. കെ.സുധാകരന്, ജി.മുരളീധരന്, സുരേഷ്കുമാര്‍, എന്‍.അരവിന്ദാക്ഷന് എന്നിവര്‍ സംസാരിക്കും. ശാഖായോഗം ആക്ടിങ് സെക്രട്ടറി ബി.ബിജു സ്വാഗതവും യൂണിയന് മെമ്പര്‍ ശിവന്‍കുട്ടി നന്ദിയും പറയും.
പുത്തന്‍സങ്കേതം ശാഖയില്‍ ജയന്തിയാഘോഷത്തിന്റെ ഭാഗമായി രാവിലെ 8ന് ഗുരുദേവഭാഗവതപാരായണം, വൈകിട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനം യോഗം ചവറ യൂണിയന് പ്രസിഡന്റ് അരിനല്ലൂര്‍ സഞ്ജയന് ഉദ്ഘാടനം ചെയ്യും. യൂണിയന് സെക്രട്ടറി കാരയില്‍ അനീഷ് അദ്ധ്യക്ഷനായിരിക്കും. തേവലക്കര ഗ്രാമപഞ്ചായത്ത് അംഗം ഐ.ഷിഹാബ് മുഖ്യപ്രഭാഷണം നടത്തും. യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ.സുധാകരന്, യൂണിയന് കൗണ്‍സിലര്‍ സുരേഷ്, ചവറ യൂണിയന് യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പൊന്മന നിശാന്ത്, സെക്രട്ടറി ബിനു പള്ളിക്കോടി, ശാഖ പ്രസിഡന്റ് സത്യശീലന്, വൈസ് പ്രസിഡന്റ് രാജു, യൂണിയന് കമ്മറ്റി അംഗം കളങ്ങര ഗോപാലകൃഷ്ണന്, തേവലക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ രഘു എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ തെക്കുംഭാഗം എസ്ഐ ആര്.രാജീവ് സമ്മാനദാനവും ശാഖാ സെക്രട്ടറി ബാബുകുട്ടന് നെറുക്കെടുപ്പും നിര്‍വ്വഹിക്കും.
മുകുന്ദപുരം 560-ാം എസ്എന്‍ഡിപി ശാഖയില്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായി രാവിലെ 7ന് പതാക ഉയര്‍ത്തല്‍ നടക്കും. 8ന് ഗുരുദേവ ഭാഗവതപാരായണം, വൈകിട്ട് 4ന് സമൂഹപ്രാര്‍ത്ഥന. 5.30ന് നടക്കുന്ന ജയന്തി സമ്മേളനം യോഗം ചവറ യൂണിയന് പ്രസിഡന്റ് അരിനല്ലൂര്‍ സഞ്ജയന് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് ദാമോദരന്‍ അദ്ധ്യക്ഷനായിരിക്കും. ചടങ്ങില്‍ വിവിധ അവാര്‍ഡുകളുടെ വിതരണം യൂണിയന് സെക്രട്ടറി കാരയില്‍ അനീഷ്, തട്ടാശേരി രാജു, ആശാരിശേരി സഹദേവന്, കെ.സുധാകരന് എന്നിവര്‍ വിതരണം ചെയ്യും. ശാഖ കമ്മറ്റി മെമ്പര്‍മാരായ ബാബു, സുന്ദരേശന്, കുട്ടപ്പന്, ശാഖ സെക്രട്ടറി വാസവന്, വൈസ് പ്രസിഡന്റ് സുരേന്ദ്രന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: