ചിറ്റഗോംഗ്: ബംഗ്ലാദേശില്‍ ടെസ്റ്റ് മത്സരത്തിനായി എത്തിയ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസിനുനേരെ കല്ലേറുണ്ടായതായി പരാതി.
ചിറ്റഗോംഗില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം കളികഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങവേയാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ബസിന്റെ ചില്ല് തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ഓസീസ് താരങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: