ചെന്നൈ: തിരുച്ചിറപ്പിള്ളിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. ഞായറഴ്ച രാവിലെയുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് കെട്ടിടം ഇടിഞ്ഞു വീണത്. 11 പേര് കെട്ടിടത്തിന്റെ ഉള്ളില്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷപ്രവര്‍ത്തനം തുടരുന്നു.
കഴിഞ്ഞ ദിവസം മുംബൈയിലെ ദിണ്ഡി ബസാറില്‍ മൂന്ന് നില കൊട്ടിടം തകര്‍ന്ന് വീണു 33 പേര് മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയു ചെയ്തിരുന്നു.മൗലാന ഷൗക്ക് അലി റോഡിലെ 110 വര്‍ഷം പഴക്കമുള്ള അര്‍സിവാല എന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്.ഏകദേശം 25 ഓളം കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മഹാരാഷ്ട്ര് മുഖ്യമന്ത്രി ദേവേന്ദ്ര ഭട്നാവിസ് അറിയിച്ചിരുന്നു.
കാലവര്‍ഷത്തിന് മുന്നോടിയായി നഗരസഭ നടത്തിയ അന്വേഷണത്തില്‍ നഗരത്തിലെ 790 ഓളം കെട്ടിടങ്ങളാണ് അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈയില്‍ മുംബൈയിലെ ഖട്കോപാറില് നാല് നിലയുള്ള താമസകെട്ടിടം ഇടിഞ്ഞു വീണ് ഏഴ് പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: