കോട്ടയം: എട്ടുവര്‍ഷം ജോലി ചെയ്ത സ്കൂളില്‍ നിന്ന് പിരിച്ച് വിട്ട യുവതിക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്. നവജ്യോതി സ്ത്രീശക്തി ജില്ലാ പ്രസിഡന്റ് മുട്ടമ്പലം കുളങ്ങര പുത്തന്‍പറമ്പില്‍ രാജിചന്ദ്രനാണ് സ്വകാര്യ സ്കൂള്‍ നഷ്ടപരിഹാരം നല്കാന് വിധിച്ചത്. പുത്തനങ്ങാടിയിലെ അണ് എയ്ഡഡ് സ്വകാര്യ സ്കൂളില്‍ ജോലി ചെയ്ത് വരവേ പ്രസവാ അവധി അനുവദിക്കാതെ സ്കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇത് മാനേജുമെന്റിന്റെ അധികാര ദുര്‍വിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടി കീഴ് കോടതി മുതല്‍ ഹൈക്കോടതി വരെ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് വിധി സമ്പാദിച്ചതെന്ന് രാജി ചന്ദ്രന് പത്ര സമ്മേളനത്തില്‍ പറഞ്ഞു. 2006-ല്‍ ആണ് ഇവരെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.ഹൈക്കോടതി സിങ്കിള്‍ ബഞ്ചിന്റെ രാജിക്ക് അനുകൂലമായ വിധിക്കെതിരെ സ്കൂള്‍ അധികൃതര്‍ ഡിവിഷന് ബഞ്ചിനെ സമീപി്ച്ചുവെങ്കിലും വിധി ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരെ നല്കിയ പുനഃപരിശോധന ഹര്‍ജിയും കോടതി തള്ളി. മാനേജുമെന്റുകളുടെ പിടിവാശി മൂലം നീതി നിഷേധിക്കപ്പെട്ട അദ്ധ്യാപകരുടെയും മറ്റുള്ളവരുടെയും കൂട്ടായ്മ 16ന് കോട്ടയം ആനന്ദ മന്ദിരം ഓഡിറ്റോറിയത്തില്‍ നടക്കും. നവജ്യോതി സ്ത്രീശക്തി ജില്ലാ ഭാരവാഹികളായ മെറീന ജോസഫ്, സ്നേഹജ ദേവി, ജയിംസ് മാത്യു, ലളിതാകുമാരി ആനിക്കാട്, ഷീബ പ്രമോദ് , മൗലാന ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: