ആലപ്പുഴ: ഓണക്കാലത്ത് നാളികേര വിപണിയില്‍ വന്‍വില വര്‍ദ്ധന. ഒരു തേങ്ങയുടെ വില നിലവില്‍ 25 രൂപയാണ്. കിലോയ്ക്കു 36 മുതല്‍ 42 വരെ രൂപയാണു പലയിടത്തും ഈടാക്കുന്നത്.
നഗര പ്രദേശങ്ങളില്‍ തേങ്ങയുടെ വിലയില്‍ വലിയ വര്‍ധനവാണുള്ളത്. നാടന്‍ തേങ്ങയുടെ വരവു കുറഞ്ഞതാണ് വിലക്കയറ്റം സൃഷ്ടിക്കുന്നത്. നാട്ടിന് പുറങ്ങളിലെ തെങ്ങിന്തോപ്പുകളില് പലതും നാമാവശേഷമായി.
മണ്ടചീയല്‍ രോഗം ബാധിച്ചു തെങ്ങുകള്‍ വ്യാപകമായി നശിച്ചതോടെ ഇവിടെ നിന്നുള്ള തേങ്ങാ വരവില്‍ വന്‍കുറവുണ്ടായി. പല പ്രദേശങ്ങളിലും നാളികേരം ഇളനീരിനുവേണ്ടി നല്‍കുന്നതും തേങ്ങയുടെ ദൗര്‍ലഭ്യത്തിനു കാരണമായി.
തേങ്ങയ്ക്ക് 25 രൂപയുള്ളപ്പോള്‍ ഇളനീരിനു 30,–35 രൂപയാണു വില. ഇതോടെ തമിഴ്നാട്ടില്‍ നിന്നുള്ള തേങ്ങയാണ് ഓണ വിപണിയുടെ ആശ്രയം. കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണു തേങ്ങ എത്തിക്കുന്നത്. അവിടെ നികുതി നല്‍കേണ്ടി വരുന്നതും വില വര്‍ധനയ്ക്കു കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: