ന്യൂദല്‍ഹി: സിഐയെ ഭീഷണിപ്പെടുത്തിയ ഹൈക്കോടതി ജസ്റ്റീസ് പി.ഡി. രാജനെതിരേ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടേതാണ് ഉത്തരവ്. അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റിയേയും നിയോഗിക്കും. ജഡ്ജിക്കെതിരേ സുപ്രീം കോടതിയില്‍ മാവേലിക്കര സിഐ പി. ശ്രീകുമാറാണ് പരാതി നല്‍കിയത്.
മാവേലിക്ക സര്‍ക്കാര്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ജഡ്ജിയുടെ സഹോദരനടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരനെ കേസില്‍ നിന്നൊഴിവാക്കാന്‍ ജഡ്ജി ഫോണിലൂടേയും പിന്നീട് ഹൈക്കോടതി ചേംബറില്‍ വിളിച്ചു വരുത്തിയും ഭീഷണിപ്പെടുത്തിയെന്നാണ് സിഐയുടെ പരാതി.
തന്റെ സഹോദരനെതിരെ കേസെടുക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്ന് ജഡ്ജി ചോദിച്ചതായി പരാതിയില്‍ പറയുന്നു. തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തിക്കുമെന്നും തകര്‍ക്കുമെന്നും പറഞ്ഞ ജസ്റ്റിസ് ഒരു ഘട്ടത്തില്‍ തനിക്ക് നേരെ കൈയോങ്ങുക വരെ ചെയ്തെന്നും ശ്രീകുമാറിന്റെ പരാതിയിലുണ്ട്.
ദീര്‍ഘനേരം നീണ്ട ഭീഷണിക്കും ശകാരത്തിനുമൊടുവില്‍ സി.ഐയോട് ചേംബറിന് പുറത്ത് കാത്തുനില്ക്കാന് ജഡ്ജി ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി രജിസ്ട്രാര്‍ എന്നിവര്‍ക്ക് രണ്ട് മാസം മുന്‍പ് ശ്രീകുമാര്‍ പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: