പത്മനാഭനാണ് വലുത്. പത്മനാഭന്റെ നിധിയല്ല എന്ന് മന്ത്രിയും കൂട്ടരും അറിയുന്നത് നല്ലത്. കോഴിക്കൂടിന് ചുറ്റും കിടന്നുകറങ്ങുന്ന കുറുക്കനെപ്പോലെ നിധിക്ക് ചുറ്റും കിടന്ന് കറക്കമാണല്ലോ എല്ലാവരും.
കാത്തുസൂക്ഷിച്ച് സൂക്ഷിച്ച് കുറേ കാക്കച്ചി കൊണ്ടുപോയതായും കേട്ടു. കുറേയല്ല കുറേയധികം. ശരിയോ തെറ്റോ? എന്തായാലും ഉറങ്ങാന്‍ കിടന്ന അഥവാ യോഗനിദ്രയില്‍ കിടക്കുന്ന ശ്രീപത്മനാഭനെ സ്വസ്ഥമായി കിടക്കാന്‍ അനുവദിക്കുക. നിധി മുഴുവന്‍ കേന്ദ്രത്തിന്റെ അഥവാ റിസര്‍വ് ബാങ്കിന്റെ അധികാരത്തിന് കീഴിലാക്കുക.
നിയമവശങ്ങള്‍ അറിയില്ല എങ്കിലും ആ പണം തിരുവനന്തപുരത്തിന്റെ വികസനകാര്യങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍, അന്നദാന കേന്ദ്രങ്ങള്‍, മതപാഠശാലകള്‍, ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണം, സാധുക്കള്‍ക്ക് സഹായനിധി, നഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ നെല്‍കൃഷി പ്രോത്സാഹിപ്പിക്കല്‍ ഇതിനൊക്കെയായി അതില്‍ ഒരു പങ്ക് വിനിയോഗിക്കുന്നതില്‍ തെറ്റില്ല. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രാജകുടുംബാംഗങ്ങള്‍ക്ക് തീര്‍ച്ചയായും പ്രാതിനിധ്യം കൊടുക്കണം.
ഈ രാജകുടുംബമല്ലായിരുന്നുവെങ്കില് ഈ അറകളില്‍ പാറ്റയും പല്ലിയും മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. നാടുഭരിച്ചിരുന്ന അവരുടെ അന്തസ്സിനെ കാക്കേണ്ടത് നമ്മളാണ്.
ഭക്തിയുടെ അന്തരീക്ഷം നഷ്ടപ്പെടുത്തുന്ന സാഹചര്യമുള്ളതുകൊണ്ട് നിധി അവിടെ സൂക്ഷിക്കേണ്ടതില്ല എന്ന എളിയ അഭിപ്രായമുണ്ട്. ഭക്തര്‍ക്കെല്ലാം ഇതുപോലെ ആയിരം നിധികള്‍ കൊണ്ടുത്തരാന്‍ കെല്‍പ്പുള്ള ശ്രീപത്മനാഭനെ മതി.
കെ.എം. ശിവദാസന്‍,
കരമന, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: