വൈപ്പിന്‍: സുഹൃത്തിന്റെ വീട്ടില്‍ പിന്നാള് ആഘോഷത്തിനെത്തിയ ഡിവൈഎഫ്ഐ നേതാക്കളെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചെന്ന് പരാതി. ഡിവൈഎഫ്ഐ ഞാറയ്ക്കല്‍ പതിനാലാം വാര്‍ഡ് യൂണിറ്റ് ഭാരവാഹികളായ ഞാറക്കല്‍ കണ്ടത്തിപ്പറമ്പില്‍ ഹരികൃഷ്ണന്, തൗണ്ടാശ്ശേരി വിനുവര്‍ഗീസ്, സുഹൃത്തായ കാക്കിരിശ്ശേരി സോബിന്‍ എന്നിരെയാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം.
ഹെല്‍മറ്റുകൊണ്ടുള്ള അടിയില്‍ സോബിനു തലയ്ക്കും താടിയെല്ലിനും, ചെവിക്കും പരിക്കുണ്ട്. കഴിഞ്ഞമാസം നടന്ന ഞാറയ്ക്കല്‍ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം സംസാരിച്ചാണ് തര്‍ക്കമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ വിമല്‍ബാബു, പ്രവര്‍ത്തകരായ അഡ്വ. വിബിന്, അനീഷ്, ബ്രില്ജിത്ത് എന്നിവര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തതായി ഞാറയ്ക്കല്‍ എസ്ഐ ആര്. രഗീഷ് കുമാര്‍ അറിയിച്ചു.
പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഞാറയ്ക്കല്‍ മേഖലയില്‍ രാഷ്ട്രീയത്തിന്റെ മറവില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ഒരുപറ്റം സാമൂഹ്യവിരുദ്ധര്‍ തമ്പടിച്ചിരിക്കുകയാണെന്നും ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ് ഐ വൈപ്പിന്‍ ബ്ലോക്ക് സെക്രട്ടറി എ.പി. പ്രിനില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: