കൊച്ചി: സംസ്ഥാനത്തെ മൊത്തം ഗുണ്ടകളുടെ 75 ശതമാനവും എറണാകുളം നഗരത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നഗരത്തിന്റെ വളര്‍ച്ചക്കൊപ്പം സംഭവിക്കുന്നതാണങ്കിലും ഇത് നാടിനെ ബാധിക്കുന്നു. നിയമപരമായി ഒരു തടസ്സവുമില്ലാത്ത ഒരു സംരംഭം തുടങ്ങുമ്പോള്‍ അയാളെ ഭീഷണിപ്പെടുത്തി കാശ്വാങ്ങുന്ന പ്രവണതയുണ്ട്. ഇതിന് ചിലപ്പോള്‍ പോലീസും കൂട്ടു നില്ക്കുന്നു. ഇത് ക്രിമിനല്‍ പോലീസിങ്ങിനെ ഭാഗമാണ്. കുറച്ചു ഗുണ്ടകളെ അകത്താക്കിയതുകൊണ്ട് പ്രശ്നങ്ങള്‍ തീരില്ല. മാന്യന്മാരായി നടക്കുന്ന ചിലര്‍ക്ക് ഇത്തരം തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ മടിയില്ല. ഇവര്‍ക്ക് സംരക്ഷണം കൊടുക്കുന്നതില്‍നിന്നും പോലീസ് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: