ആലുവ: വ്യാജ വൈന്‍ നിര്‍മ്മാണ കേന്ദ്രം റെയ്ഡ് ചെയ്തു. ആലുവ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഇ.കെ. റെജിമോന്റെ നേതൃത്വത്തിലാണ് ആലുവ മാധവപുരം കോളനിയില്‍ റെയ്ഡ് നടത്തിയത്. ഓരാളെ അറസ്റ്റ് ചെയ്തു. ഡൊമിനിക്കിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് നൂറ് ലിറ്റര്‍ വരുന്ന വ്യാജ വൈന്‍ പിടിച്ചെടുത്തത്. വ്യാജ വൈന്‍ നിര്‍മ്മിച്ച് അതില്‍ ലഹരികൂട്ടുന്നതിനുവേണ്ടി വന്‍ തോതില്‍ പുകയിലയും ചേര്‍ക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വൈന്‍ കഴിക്കുന്നവര്‍ക്ക് തലയ്ക്ക് ലഹരിയുണ്ടാകുന്നുവെന്ന് എക്സൈ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 650 മിലില്ലി ലിറ്ററിന്റെ കുപ്പികളിലാക്കി കുപ്പിയൊന്നിന് 100 രൂപ വിലയ്ക്കാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. ലൈസന്‍സില്ലാതെ ചെറിയ അളവില്‍ പോലും വൈന്‍ നിര്‍മ്മിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ക്കശമാക്കുമെന്നും അദ്ദേഹം അറിയിച്ചു.റെയ്ഡിന് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.സന്തോഷ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ.എ.നൈസാം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ജി.രാജേഷ്,എ.ഇ.സിദ്ദിക്ക്, കെ.ആര്.രതീഷ്, എം.യു.സാജു, എ.സിയാദ്, ടി.എ.ഫൗസിയ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: