വെള്ളം ശുദ്ധീകരിക്കാന്‍ നാം ആലവും മറ്റും ചേര്‍ത്തു ശക്തിയായി അടിച്ചുകലക്കാറുണ്ട്. എങ്കിലേ അഴുക്കുകള്‍ അരിച്ചെടുക്കല്‍ എളുപ്പമാകൂ. ഇന്ന് നമ്മുടെ സമൂഹത്തിലും ഈ അടിച്ചുകലക്കലും ഇളക്കിമറിക്കലും അരിച്ചുമാറ്റലും ശുദ്ധീകരിക്കലും ഒക്കെ വേണ്ടിവന്നിരിക്കുന്നു. ചെറിയതോതിലുള്ള അഴുക്കല്ല വന്നടിഞ്ഞിരിക്കുന്നത്. സാധാരണയുള്ള വൃത്തിയാക്കലോ അരിക്കലോ ഒന്നും ഫലപ്രദമാവില്ല.
അടിമുടി ഉടച്ചുവാര്‍പ്പ് അത്യാവശ്യമായിരിക്കുന്നു. ശരികളില്‍നിന്ന് നാം ഒരുപാടു അകലേക്ക് മാറിപ്പോയിരിക്കുന്നു. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്മാരെ സര്‍ക്കാര്‍ ‘സര്വന്റ്സാ’യി മാറ്റിയിരിക്കുന്നു. സത്യം പറയാനല്ല, ഞങ്ങളുടെ ഇഷ്ടംപറയാനാണ് നിങ്ങളെയൊക്കെ നിയമിച്ചിരിക്കുന്നതെന്നാണ് പറയാതെ പറയുന്നത്. അനുസരിപ്പിക്കുന്നു, ആജ്ഞാപിക്കുന്നു, അവഹേളിക്കുന്നു.
തരംതാഴ്ത്തലും സ്ഥലംമാറ്റലും നിത്യസംഭവമായിരിക്കുന്നു. സത്യം സ്വര്‍ണ്ണ പാത്രത്താല് മൂടപ്പെട്ടിരിക്കുന്നു. ഖജനാവുകള്‍ കുത്തിത്തുറക്കപ്പെടുന്നു. വിരലിലിട്ടിരുന്ന മോതിരത്തിനായി ശവക്കല്ലറകള്‍ കുത്തിയിളക്കി കുഞ്ഞുമക്കള്‍ ആഘോഷിക്കുന്നു.
ക്ഷേത്രമര്യാദകള്‍ തോട്ടില്‍ വലിച്ചെറിയപ്പെടുന്നു. സ്വര്‍ണത്തിന്റെയും രത്നത്തിന്റെയും റിസര്‍വ് ബാങ്കാണ് പത്മനാഭന് എന്നറിഞ്ഞശേഷം പത്മനാഭനെ ആരും ഉറക്കിയിട്ടില്ല.
പി.കെ. ഗണേശന്, പട്ടം, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: