കശുമാവ് കൃഷിയില്‍ കൂടുതല്‍ കരുത്ത് പകരാന്‍ പുതിയ കശുമാവിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല രംഗത്ത്. അത്യുത്്പാദന ശേഷിയുള്ള 16 കശുമാവ് ഇനങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരുകാലത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് വളരെ പിന്നിലേക്ക് പോന്നിരിക്കുകയാണ്. എന്നാല്‍ സംസ്കരണ കയറ്റുമതി രംഗത്ത് ഇന്നും നമ്മുടെ സംസ്ഥാനം ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. കശുമാവ് കൃഷിയില്‍ കേര
ളത്തെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ അത്യുത്പാദന കശുമാവിന് കൃഷിയോടെ സാധിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്. ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന കശുവണ്ടി പരിപ്പിന്റെ ആവശ്യകത നിറവേറ്റാന്‍ ഉത്പാദനം വളരെ കൂട്ടിയെ കഴിയൂ. കേരളത്തിന്റെ ഏത് കാലാവസ്ഥയിലും ഒരേ പോലെ കൃഷിചെയ്യാന്‍ സാധിക്കുന്നതാണ് കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയിരിക്കുന്ന 16 ഇനം കശുമാവിനങ്ങളും. പൂവിടുന്ന സമയം വളര്ച്ചാരീതിയിലുള്ള വ്യത്യസ്തതകള്‍ ഉത്പാദന ക്ഷമത പരിപ്പിന്റെ ഗുണം എന്നിവയില്‍ തികച്ചും വൈവിധ്യം. ഈ ഇനങ്ങള്‍ മലനാടുകളിലൊഴികെ എവിടെ വേണമെങ്കിലും കൃഷിചെയ്യാന്‍ സാധിക്കും.
കശുമാവിനങ്ങളുടെ സവിശേഷതകള്‍
ആനക്കയം -1
ആനക്കയത്തെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും 1982ല്‍ പുറത്തിറക്കിയ ഇനമാണിത്. നേരത്തെ പുഷ്പിക്കുന്ന സ്വഭാവമുള്ള ഈ ഇനത്തിന് ഒതുങ്ങിയ വളര്‍ച്ചാരീതിയാണുള്ളത്. പച്ചണ്ടിയുണ്ടാകുന്നത് ഡിസംബര്‍ -ജനുവരി മാസങ്ങളിലാണ്. ഒരുകശുമാവില് നിന്നും ശരാശരി 12 കിലോവരെ വിളവ് ലഭിക്കും. കശുവണ്ടിയുടെ തൂക്കം 5.95 ഗ്രാം ആണ്. ഈ ഇനത്തിന്റെ എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 280 ആണ്. ചുരുങ്ങിയ പൂക്കാലവും വിളവെടുപ്പ് കാലവുമാണ് ഈ ഇനത്തിനുള്ളത്. കാലവര്‍ഷം നേരത്തെ തുടങ്ങുന്ന പ്രദേശങ്ങളില്‍ കൃഷിചെയ്യാന്‍ അനുയോജ്യമായ ഇനമാണിത്.
മാടക്കത്തറ -2
1990ല്‍ മാടക്കത്തറയില്‍ നിന്നും പുറത്തിറക്കിയ ഇനത്തില്‍ ഒതുങ്ങിയ വളര്‍ച്ചാരീതിയാണ് ശ്രദ്ധേയമായിട്ടുള്ളത്. നവംബര്‍മാസത്തില്‍ പുഷ്പിച്ച് ജനുവരി മാസത്തില്‍ പച്ചണ്ടിയുണ്ടാകും. 13 കിലോഗ്രാം വിളവാണ് ഒരു മരത്തില്‍ നിന്നും ശരാശരി ലഭിക്കുന്നത്. എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 260 ആണ്. മികച്ച ആരോഗ്യത്തോടെ വളരുന്ന മാടക്കത്തറ -1 ഇനം എല്ലാ പ്രദേശത്തും കൃഷിചെയ്യാന്‍ അനുയോജ്യമാണ്.
മാടക്കത്തറ -2
മറ്റെല്ലായിനങ്ങളില് നിന്നും വ്യത്യസ്തമായി വൈകി പുഷ്പിക്കുന്ന ഇനമാണിത്. ജനുവരി -മാര്‍ച്ച് മാസങ്ങളില്‍ പുഷ്പി്ച്ച് ഫെബ്രുവരി -മാര്‍ച്ച് മാസങ്ങളില്‍ പച്ചണ്ടി ഉണ്ടാകുന്നു. അതിനാല്‍ കാലവര്‍ഷം വൈകിയെത്തുന്ന പ്രദേശങ്ങളാണ് ഈ ഇനത്തിന് കൂടുതല്‍ അനുയോജ്യം. ഈ ഇനത്തിന്റെ എക്സ്പോര്‍ട്ട് ഗ്രേഡ് 280 ആണ്. ആറ് ഗ്രാം തൂക്കമുള്ള കശുവണ്ടിയും രണ്ട് ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്.
കനക
1993ല്‍ കാര്‍ഷിക സര്‍വകലാശാല മാടക്കത്തറയിന്ന് കൃത്രിമ പരാഗണം വഴി പുറത്തിറക്കിയ സങ്കര ഇനമാണിത്. നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്ന ഈ ഇനത്തിന് തുറന്ന വളര്‍ച്ചാരീതിയാണുള്ളത്. ഏകദേശം 13 കിലോഗ്രാംവരെ ഒരു മരത്തില്‍ നിന്നും വിളവ് ലഭിക്കും. എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 280 ആണ്. ഏകദേശം 6.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.8 ഗ്രാം തൂക്കമുള്ള പരിപ്പും ഈ ഇനത്തില്‍ നിന്നും ലഭിക്കുന്നുണ്ട്.
ധന
1993ല്‍ മാടക്കത്തറയില്‍ പുറത്തിറക്കിയ മറ്റൊരു സങ്കരയിനമാണിത്. നവംബര്‍ -ജനുവരി മാസങ്ങളില്‍ പുഷ്പിക്കുകയും ജനുവരി -മാര്‍ച്ച് മാസങ്ങളില്‍ കായ്ക്കുകയും ചെയ്യുന്നു. ഒരു മാവില്‍ നിന്നും പ്രതിവര്‍ഷം 10.7 കിലോഗ്രാം വിളവ് ലഭിക്കും. 8.21 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.44 ഗ്രാം തൂക്കമുള്ള പരിപ്പും ഇതില്‍ വിളയും. എക്സ്പോര്ട് ഗ്രേഡ് 210 ആണ്.
പ്രിയങ്ക
ആനക്കയം ഗവേഷണ കേന്ദ്രത്തില്‍ നിന്നും 1995ല്‍ പുറത്തിറക്കിയ സങ്കരയിനമാണിത്. ഒതുങ്ങിയ വളര്‍ച്ചാരീതിയാണ് പ്രത്യേകത. ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ പുഷ്പിക്കും. ഒരുമരത്തില്‍ നിന്നും ശരാശരി 15 കിലോഗ്രാം വിളവ് വരെ ലഭിക്കും.
എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 240. കേരളത്തിലെ ഏത് കാലാവസ്ഥയിലും കൃഷിചെയ്യാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. ഏകദേശം 7.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.64 ഗ്രാം തൂക്കുള്ള പരിപ്പും ഇതില്‍ നിന്നും ലഭിക്കും.
സുലഭ
1996ല്‍ മാടക്കത്തറയില്‍ നിന്നും പുറത്തിറക്കിയ ഇനമാണിത്. ഉയരം കുറഞ്ഞപ്രദേശങ്ങളില്‍ സമതല പ്രദേശങ്ങളില്‍ കൃഷിചെയ്യാന്‍ അനുയോജ്യമായ ഇനമാണിത്. ജനുവരി -ഫെബ്രുവരി മാസങ്ങളിലാണ് പച്ചണ്ടിയുണ്ടാകുന്നത്. വലിയ അണ്ടിയുള്ള ഈ ഇനത്തിന്റെ എക്സ്പോര്‍ട്ട് ഗ്രേഡ് 210 ആണ്. ഏകദേശം 9.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.88 തൂക്കമുള്ള പരിപ്പും ഇതില്‍ നിന്നും ലഭിക്കുന്നുണ്ട്.
അമൃത
1988ല്‍ മാടക്കത്തറയില്‍ നിന്നും പുറത്തിറക്കിയ സങ്കരയിനമാണ്. പടരുന്ന വളര്ച്ചാരീതിയെന്നതാണ് ഏറെ പ്രത്യേകത. ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ ഇത് പുഷ്പിച്ച് ജനുവരി -മാര്‍ച്ച് മാസങ്ങളില്‍ പച്ചണ്ടിയുണ്ടാകും. ഏകദേശം 7.18 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.24 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. 18 കിലോഗ്രാം വരെ ഒരു മരത്തില്‍ നിന്നും വിളവ് ലഭിക്കുന്നുണ്ട്. എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 210.
അനഘ
1998ല്‍ ആനക്കയം ഗവേഷണ കേന്ദ്രത്തില്‍ നിന്നും പുറത്തിറക്കിയ സങ്കരയിനമാണ് അനഘ. ഒതുങ്ങിയ ശാഖകളാണ് ഇതിന്റെ പ്രത്യേകത. ഏകദേശം 16.01 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.9 ഗ്രാം തൂക്കമുള്ള പരിപ്പും ഇതില്‍ നിന്ന് ലഭിക്കുന്നുണ്ട്. 13.1 കിലോഗ്രാം വരെ ഒരു മരത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. വലിയ അണ്ടിയുള്ള ഈ ഇനത്തിന്റെ എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 180 ആണ്.
അക്ഷയ
കേരള കാര്‍ഷിക സര്‍വകലാശാല ആനക്കയം പുറത്തിറക്കിയ ഇനമാണിത്. ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ പുഷ്പിച്ച് ജനുവരി -മാര്‍ച്ചില്‍ കായ്ക്കുന്നുവെന്ന പ്രത്യേകത ഈ ഇനത്തിനുണ്ട്. 11.3 കിലോഗ്രാം വരെ വിളവ് തരുന്നവയാണ്. എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു ആണ്.ഏകദേശം 11.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 3.12 ഗ്രാം തൂക്കമുള്ള ഇനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: