കാക്കനാട്: ഓണക്കാലത്ത് പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാന്‍ ജില്ല കളക്ടറുടെ പ്രത്യേക സ്ക്വാഡുകള്‍ പരിശോധന നടത്തും. ജില്ലയില്‍ നാല് സ്ക്വാഡുകള്‍ റേഷന്‍ കടകള്‍, പലചരക്ക്, പച്ചക്കറികള്‍, ഹോട്ടലുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവടങ്ങളിലും അവശ്യസാധന സംഭരണ വിപണന കേന്ദ്രങ്ങളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ വിപുലമായ പരിശോധന നടത്താന്‍ ശക്തമായ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും നല്‍കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. റേഷന്‍ സാധനങ്ങളുടെ ബില്ലുകള്‍ കാര്‍ഡുടമകള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ടതാണ്. റേഷന്‍ കടകളുടെ പ്രവൃത്തി സമയം കൃത്യമായി പാലിക്കുകയും വേണം. ഹോട്ടലുകളിലും പച്ചക്കറി, പലവ്യഞ്ജനക്കടകളിലും വിലവിവരം പ്രദര്‍ശിപ്പിച്ചിരിക്കണം. ഗാര്‍ഹിക പാചക വാതക സിലിണ്ടറുകള്‍ കൊണ്ട് പോകുന്ന വാഹനങ്ങളില്‍ അളവും വിലയും രേഖപ്പെടുത്തിയിരിക്കണമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: