ആലുവ: കൊളത്തൂര്‍ അദൈ്വതാശ്രമം രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ധര്‍മ്മ സംവാദം 2017’ ഹിന്ദു മഹാസംഗമം നാളെ ആലുവ ശിവരാത്രി മണപ്പുറത്ത് നടക്കുമെന്ന് സംഘടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി. സുരേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. അപചയങ്ങളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ ധര്‍മ്മാചരണവും ധര്‍മ്മബോധം സാധാരണക്കാരിലേക്ക് പകരാന്‍ ധര്‍മ്മ സംവാദവും ആവശ്യമാണെന്ന് ആചാര്യന്മാരുടെ നിര്‍ദ്ദേശം ഉള്‍കൊണ്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കാലിക പ്രസക്തമായ വിഷയങ്ങള്‍ മുന്‍നിര്‍ത്തി കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതിയും കേരള സന്യാസി മാര്‍ഗ്ഗ് ദര്‍ശ് മണ്ഡല് സംസ്ഥാന ചെയര്‍മാനുമായ സ്വാമി ചിദാനന്ദപുരി കഌസെടുക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് സ്വാമിയുമായി സംവാദത്തിനും അവസരമുണ്ട്. വൈകിട്ട് നാലിന് നടക്കുന്ന സംഗമത്തില്‍ സ്വാഗതസംഘം ചെയര്മാന് ഡോ. എം.സി. ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. സംഗമത്തിന്റെ ഭാഗമായി രാവിലെ പത്തിന് നടക്കുന്ന വിദ്യാര്‍ത്ഥി സമ്മേളനം സ്വാമി ചിതാനന്ദപുരി ഉദ്ഘാടനം ചെയ്യും. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ഇന്ദുചൂഡന് മോഡറേറ്ററായിരിക്കും. സംഗമത്തിന് മുന്നോടിയായി നേതൃസംഗമം, ആചാര്യസദസ്, ടെമ്പിള്‍ പാര്‍ലമെന്റ്, സ്ത്രീശക്തി സംഗമം, ദമ്പതി സംഗമം, വിളംബര ജാഥ എന്നിവയും നടന്നു. സമ്മേളനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10,000 പേര് പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.ജി. മനോജ്, പി.കെ. ചന്ദ്രശേഖരന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: