തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ കോണത്തു പുഴയില്‍ നടത്തുന്ന ജലോത്സവം തെക്കന്‍ പറവൂര്‍ സെന്റ് ജോണ്‍സ് സ്ക്കൂള് കടവില്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാനും മുന്‍ ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ ടി. രഘുവരന് അദ്ധ്യക്ഷനാകും
പി. രാജു ജലോത്സവം ഫ്ളാഗ്ഓഫ് ചെയ്യും. പ്രൊഫ. കെ.വി. തോമസ് എംപി മുഖ്യാഥിതിയായിരിക്കും. ജലോത്സവത്തിന്റെ സുവനീര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ നിര്‍വഹിക്കും. ജലോത്സവത്തില്‍ ഇരുട്ടുകുത്തി വള്ളങ്ങള്‍ പങ്കെടുക്കും. മത്സരങ്ങള്‍ക്ക് മുമ്പായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിശ്ചലദൃശ്യങ്ങള്‍ ഉള്‍പ്പെടെ ജലഘോഷയാത്രയും നടത്തും.
എ ഗ്രേഡ് വിഭാഗത്തിന് കാരപ്പറമ്പില്‍ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനത്തിന് വി.കെ. കാര്ത്തികേയന് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും.
ബി ഗ്രേഡിന് കെ. അബുജം സ്മാരക ട്രോഫിയും രണ്ടും സ്ഥാനത്തിന് എന്‍.കെ. നാരായണന് ട്രോഫിയും നല്‍കും. അഞ്ചു ലക്ഷം ചിലവു വരുന്ന ജലോത്സവം ജനകീയ കൂട്ടായ്മയിലൂടെയാണ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: