പെരിന്തല്‍മണ്ണ: ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് കോട്ടുളിബസാര്‍ സ്വദേശി കോട്ടോളിപറമ്പത്ത് വീട്ടില്‍ ഷെമീര്‍(39) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് കാറില്‍ തയ്യാറാക്കിയ അറയില്‍ സൂക്ഷിച്ച നോട്ടുകള്‍ കണ്ടെടുത്തത്.
ഇന്നലെ വൈകിട്ട് പാലക്കാട് ദേശീയപാതയില്‍ കരിങ്കല്ലത്താണിക്ക് സമീപം പുത്തൂരില്‍ മറ്റൊരു സംഘത്തിന് കൈമാറാനായി കൊണ്ടുപോകുകയായിരുന്നു നോട്ടുകള്‍. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഡിവൈഎസ്പി മോഹനചന്ദ്രന്‍ പറഞ്ഞു.
സിഐ ടി.എസ്.ബിനു, എഎസ്‌ഐ സുരേന്ദ്രന്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സി.പി.മുരളി, പി.എന്‍.മോഹനകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: