മഞ്ചേരി: ബ്രിട്ടാനിയ കമ്പനിയുടെ പൊതുജന വ്യാപാര ദ്രോഹ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന ബഹിഷ്ക്കരണ സമരം ശക്തമാക്കാന്‍ വ്യാപാരി വ്യാവസായി ഏകോപന സമിതിയും ആള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും തീരുമാനിച്ചു. മഞ്ചേരിയില്‍ സമരപ്രചാരണ വാഹനത്തിന് നല്കിയ സ്വീകരണ യോഗം യൂണിറ്റ് ജനറല്‍ സെക്രട്ടറി നിവില്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എ മുഹമ്മദലി എന്ന ഇപ്പു, സലീം കാരാട്ട്, ഗദ്ദാഫി കോര്‍മ്മത്ത്, ബാലകൃഷ്ണന് അപ്സര, ആല്‍ബര്‍ട്ട് കണ്ണമ്പുഴ, സഹീര്‍ കോര്‍മ്മത്ത്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് വി.എം.മന്‍സൂര്‍, ജില്ലാ കണ്‍സീലിയേഷന്‍ ചെയര്മാന് സലാം പാള്‍സണ്‍, യൂണിറ്റ് പ്രസിഡന്റ് ഫിറോസ്, സെക്രട്ടറി ബഷീര്‍, ട്രഷറര്‍ അലി, കോഓര്‍ഡിനേറ്റര്‍ ഷാനവാസ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: