കൊച്ചി: സപ്ലൈകോയുടെ ഓണം-ബക്രീദ് ജില്ലാ ഫെയറിന് തുടക്കമായി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്തു. അവശ്യസാധനങ്ങളായ മുളക്, മല്ലി, പയര്‍, കടല, പരിപ്പ്, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ഫെയറുകളില്‍ ലഭിക്കും. കാര്‍ഡ് ഉടമകള്‍ക്ക് സബ്സിഡി നിരക്കില്‍ വാങ്ങാം. ഇന്നലെ ആരംഭിച്ച ഫെയര്‍ സെപ്തംബര്‍ മൂന്ന് വരെയാണ് പ്രവര്‍ത്തിക്കുക. ഉപഭോക്താക്കള്‍ക്കായി പ്രത്യേക സമ്മാന പദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സപ്ലൈകോ മാര്‍ക്കറ്റിംഗ് മാനേജര്‍ ആര്.എന്‍. സതീഷ് പറഞ്ഞു. 2000 രൂപക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാന കൂപ്പണ്‍ ലഭിക്കും. ഇതില്‍ രണ്ട് ശബരി ഉത്പന്നങ്ങളും ഉണ്ടാകണം. കൂപ്പണ്‍ പൂരിപ്പിച്ച് സപ്ലൈകോ ഫെയറിലുള്ള പെട്ടിയില്‍ നിക്ഷേപിക്കണം. ഇവരില്‍ നിന്ന് നറുക്കടെുക്കുന്നവര്ക്ക് ജില്ലാതലത്തില്‍ ഒരു പവനും സംസ്ഥാന തലത്തില്‍ അഞ്ചുപവനും സമ്മാനമായി ലഭിക്കും.
കര്‍ഷകില്‍ നിന്നു വിഎഫ്പിസികെ സംഭരിച്ച നാടന്‍ പച്ചക്കറികളുടെ സ്റ്റാളും ഫെയറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാന്തല്ലൂര്‍, വട്ടവട, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശീതകാല പച്ചക്കറികളായ ക്യാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും സ്റ്റാളുകളില്‍ ലഭിക്കും. ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ വില്‍പ്പന കെ.വി. തോമസ് എംപി നിര്‍വഹിച്ചു. ആദ്യ വില്‍പ്പനയുടെ ഉദ്ഘാടനം ഹൈബി ഈഡന് എംഎല്‍എ നിര്‍വഹിച്ചു.
പി.ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബൈബി ഈഡന് എംഎല്‍എ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, സപ്ലൈകോ മാര്‍ക്കറ്റിംഗ് മാനേജര്‍ ആര്.എന്‍. സതീഷ്, റീജണല്‍ മാനേജര്‍ ബെന്നി ജോസഫ്, സപ്ലൈകോ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: