നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ജനൗഷധി സ്റ്റോറുകള്‍ പാവങ്ങളായ രോഗികള്‍ക്ക് വലിയൊരു ആശ്വാസവും അനുഗ്രഹവുമാണ്. മറ്റ് മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ അവിശ്വസനീയമായ വിലക്കുറവിലാണ് ജനൗഷധി സ്റ്റോറുകളില്‍നിന്ന് മരുന്നുകള്‍ ലഭിക്കുന്നത്.
കേരളത്തിലെ ചെറുതും വലുതുമായ നഗരങ്ങൡ ജനൗഷധി സ്റ്റോറുകള്‍ ആരംഭിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണം. മെഡിക്കല്‍ മാഫിയയുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങളെ ഒരു പരിധി വരെയെങ്കിലും മോചിപ്പിക്കാന്‍ ഇതുവഴി കഴിയും.
സി.വി. വാസുദേവന്‍, ഇടപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: