കൊച്ചി: ഒരു വര്‍ഷത്തിനിടെ റെയില്‍വേ കേരളത്തില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയതായി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കിയ വിവിധ സംവിധാനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു.
ബജറ്റില്‍ 1206 കോടി രൂപയാണ് കേരളത്തിന് നല്‍കിയത്. തിരുവല്ല-ചങ്ങനാശ്ശേരി ഇരട്ടപ്പാത അതിവേഗം പൂര്‍ത്തിയാകാന്‍ കഴിഞ്ഞു. കൊച്ചുവേളി സ്റ്റേഷനില്‍ കാല്നടയാത്രകാര്ക്കായി മേല്‍പ്പാലം പണിതു. കേരളത്തിലെ തന്നെ നീളം കൂടിയ മേല്‍പ്പാലമാണിത്. പാലക്കാട്ട് ഡിവിഷന് കീഴിലെ കണ്ണൂര്‍ സ്റ്റേഷനില്‍ അംഗപരിമിതര്‍ക്കും, മുതിര്‍ന്ന പൗരന്മാര്ക്കുമായി രണ്ട് ലിഫ്റ്റുകള്‍ സ്ഥാപിച്ചു.
എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, ആലുവ എന്നീ സ്റ്റേഷനുകളില്‍ പുതിയതായി വാട്ടര്‍ വെന്‍ഡിങ് മെഷീനുകളും, സൗത്ത് സ്റ്റേഷനില്‍ സ്ഥാപിച്ച ലിഫ്റ്റിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരം ഡിവിഷനിലെ അഡീ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ കെ എസ് ജെയിന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: