മലപ്പുറം: ഒരുവിഭാഗം ബസ് തൊഴിലാളികള്‍ നടത്തിയ സൂചന പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം.
വിദ്യാര്ത്ഥികളുടേതുള്പ്പടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, 140 കിലോമീറ്ററിനു മുകളില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കിയ നടപടി പിന്‍വലിക്കുക, സ്റ്റേജ് കാരേജ് ബസ്സുകളുടെ റോഡ് ടാക്സ് വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
ജില്ലയില്‍ 2100 സ്വകാര്യ ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ ഗ്രാമപ്രദേശങ്ങളില്‍ ഓടുന്ന മിനിബസ്സുകളടക്കം അന്‍പതില്‍ താഴെ ബസ്സുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. വിദ്യാലയങ്ങളില്‍ ഹാജര്‍ നില കുറവായതിനാല്‍ പല സ്കൂളുകളും ഉച്ചക്ക് ശേഷം പ്രവര്‍ത്തിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: