കൊച്ചി: ഗണേശോത്സവ ട്രസ്റ്റ്, എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതി, നഗരത്തിലെ വിവിധ ഹൈന്ദവസംഘടനകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഗണേശോത്സവം 20 മുതല്‍ 26 വരെ കൊച്ചിയില്‍ നടത്തും. എറണാകുളം ശിവക്ഷേത്രാങ്കണത്തിലാണ് പരിപാടി.
ഗണേശദര്ശനോത്സവവും രാജ്യാന്തര നൃത്തോത്സവവും ഇതോടനുബന്ധിച്ച് നടക്കുമെന്ന് ഗണേശോത്സവ ആഘോഷകമ്മിറ്റി ചെയര്മാന് ടി.രാജേന്ദ്രപ്രസാദ്, ഗണേശോത്സവ ട്രസ്റ്റ് സെക്രട്ടറി ടി.ആര്.ദേവന്, വൈസ് ചെയര്മാന് ടി.വിനയ്കുമാര്‍, നൃത്തോത്സവ ഡയറക്ടര്‍ ഡോ സുനില്‍ നെല്ലായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20ന് ഗണേശ ദര്‍ശനോത്സവം ആരംഭിക്കും. വൈകിട്ട് 5 ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പിഎസ്സി മുന്‍ ചെയര്മാന് ഡോ. കെ.എസ.് രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. കൊച്ചിന് ദേവസ്വം ബോര്‍ഡ് അംഗം കെ.എന്‍. ഉണ്ണികൃഷ്ണന് മുഖ്യാതിഥിയാകും. ആറ് ദിവസം നീളുന്ന രാജ്യാന്തര നൃത്തോത്സവത്തിന് ആര് എല്‍ വി രാധാമണി തുടക്കം കുറിക്കും.
23 ന് രാവിലെ 8.30 ന് ഗണേശവിഗ്രഹ പ്രതിഷ്ഠ. മുരുകന്‍കോവില്‍ മേല്‍ശാന്തി അമൃതകടേശന്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിക്കും. അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞന് കെ.ജി. ജയന് സംഗീതാര്‍ച്ചന നടത്തും. 25 ന് വൈകിട്ട് 5ന് ശിവക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഗണേശോത്സവ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഗണേശഭക്ത പുരസ്ക്കാരവും ഗണേശനാട്യ പുരസ്ക്കാരവും വിതരണം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്യും. മേയര്‍ സൗമിനി ജെയിന് മുഖ്യാതിഥിയാകും. ജയലക്ഷ്മി സില്‍ക്സ് മാനേജിങ് ഡയറക്ടര്‍ എന്‍. നാരായണ കമ്മത്തിന് ഗണേശഭക്ത പുരസ്ക്കാരം മന്ത്രി സമ്മാനിക്കും. കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്് ഡോ. എം കെ സുദര്ശന് മുഖ്യ പ്രഭാഷണം നടത്തും.
26 ന് വൈകിട്ട് 3.30 ന് ശിവക്ഷേത്രത്തില്‍ നിന്ന് പുതുവൈപ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്ര പുറപ്പെടും. പുതുവൈപ്പില്‍ നടക്കുന്ന സമാപന സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ വി തോമസ് എം പി മുഖ്യാതിഥിയാകും. എസ്ശര്‍മ്മ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6ന് മഹാനിമജ്ജനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: