കാക്കനാട്: റേഷന്‍ കാര്‍ഡ് മുന്‍ഗണനാപ്പട്ടികയില്‍ ഇടം നേടാനുള്ള അപേക്ഷകള്‍ സപ്ലൈ ഓഫീസുകളില്‍ കുന്നുകൂടുന്നു. ഇതുവരെ ഏഴായിരത്തോളം അപേക്ഷകള്‍ ലഭിച്ചു.
മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവായിപ്പോയവരുടെ പരാതികള്‍ സ്വീകരിക്കാനുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പരാതികള്‍ വാങ്ങിവയ്ക്കുകമാത്രമാണ് ചെയ്യുന്നത്. എങ്ങനെയാണ് അപേക്ഷ നല്‍കേണ്ടത്, ഏതൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത് എന്നൊക്കെയുള്ള അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉത്തരവിനുശേഷം മാത്രമേ വ്യക്തതവരികയുള്ളൂ.
ജില്ലയില്‍ ഇതുവരെ 6700 ഓളം പേര് മുന്‍ഗണനാപ്പട്ടികയില്‍ നിന്ന് സ്വമേധയ ഒഴിവാകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ 2845 പേര് സര്‍ക്കാര്‍ ജീവനക്കാരാണ്. ഈ ഒഴിവിലേക്ക് അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാറില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല.അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള റെയ്ഡ് തുടരുന്നതിനിടെ പരാതിക്കാരെത്തുന്നത് സിവില്‍ സപ്ലൈസ് അധികൃതര്‍ക്കും തലവേദനയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: