തിരൂര്‍: തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ഋഗ്വേദ ലക്ഷാര്‍ച്ചനക്ക് ഇന്ന് തുടക്കമാകും.
കേരളത്തിലെ പ്രമുഖരായ പതിനാറോളം വേദജ്ഞര്‍ പങ്കെടുക്കും. ക്ഷേത്രം തന്ത്രികല്പുഴ വാസുദേവന്‍ നമ്പൂതിരി നേതൃത്വം നല്‍കും.
രാവിലെ 5.30 മുതല്‍ 11 മണിവരെയും വൈകിട്ട് നാല് മുതല്‍ ആറുവരെയും ഒരേ സ്വരത്തില്‍ മന്ത്രങ്ങള്‍ ചൊല്ലി പൂജിച്ചു വെച്ചിട്ടുള്ള നെയ്യ്, തേന്‍, എണ്ണ മുതലായവ നിറച്ച കലശത്തില്‍ പുഷ്പത്താല്‍ അര്‍ച്ചിക്കുന്നതും പിറ്റേദിവസം രാവിലെ 7.30ന് ശേഷം പന്തീരടിപൂജയ്ക്ക് തൃപ്രങ്ങോട്ടപ്പന് അഭിഷേകം ചെയ്യും.
ലക്ഷാര്‍ച്ചന സമയത്ത് സൂക്താര്‍ച്ചനകള്‍ നടത്താന്‍ സൗകര്യമുണ്ട്. 22ന് ലക്ഷാര്‍ച്ചന സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: