കോട്ടയം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ഗാന്ധിസ്ക്വയറില്‍ ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപതാക ഉയര്‍ത്തി. നമ്മുടെ രാജ്യം ഇന്ന് സ്വാതന്ത്ര്യമായിട്ടും കേരളത്തിലുള്‍പ്പെടെ ഭീകരവാദികള്‍ ഇന്ന് രാജ്യത്തിനെതിരെ ആസൂത്രിത കലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അതിലൂടെ രാജ്യത്തിന്റെ പുരോഗതി മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് മോശമാക്കുന്ന പ്രവണതയാണ് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന സമിതിയംഗം അഡ്വ.എം.എസ്.കരുണാകരന് അഭിപ്രായപ്പെട്ടു.
ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ് ബിനു.ആര്.വാര്യര്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.പി.ഭുവനേശ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജന.സെക്രട്ടറി നാസര്‍ റാവുത്തര്‍, ജില്ലാ കമ്മിറ്റിയംഗം രാജേഷ് കൈലാസ്, മണ്ഡലം ഭാരവാഹികളായ പ്രവീണ്‍ ദിവാകരന്, സിന്ധുഅജിത്ത്, നന്ദകുമാര്‍.എന്‍.കെ, ടി.കെ.തങ്കച്ചന്, പി.എസ്.ഉണ്ണി, ആര്.രാജു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: