കല്‍പ്പറ്റ:നാടെങ്ങും സർക്കാരും സംഘടനകളും സ്ഥാപനങ്ങളും സ്വാതന്ത്രദിനം ആഘോഷിച്ചപ്പോൾ മതേതര കൂട്ടായ്മയിൽ ഒരു സ്വാതന്ത്രദിനാഘോഷം.എടവക പഞ്ചായത്ത് അമ്പലവയലിലാണ് മതേതര സന്ദേശമുയർത്തി രാജ്യത്തിന്റെ എഴുപതി ഒന്നാം സ്വാതന്ത്രദിനം കൊണ്ടാടിയത്. പ്രദേശത്തെ ഈയിടെ രൂപീകരിച്ച ജനകീയ കൂട്ടായ്മയുടെ നേത്യത്വത്തിലാണ് സ്വാതന്ത്രദിനാഘോഷം നടത്തിയത്.ഈ അടുത്ത കാലത്താണ് എടവക അമ്പലവയലിൽ നാനാജാതി മതസ്ഥർ ചേർന്ന് ജനകീയ കൂട്ടായ്മക്ക് രൂപം നൽകിയത്.പ്രദേശത്തിന്റെ വികസനവും ഒപ്പം ക്ഷേമ പ്രവർത്തനവുമാണ് കൂട്ടായ്മയുടെ ലക്ഷ്യം. സ്വാതന്ത്രദിന ആലോഷ പരിപാടിയിൽ .അമ്പലവയൽ മഹല്ല് ഖത്തീബ് ഉമ്മർദാരിമി പതാക ഉയർത്തുകയും സ്വാതന്ത്രദിന സന്ദേശം നൽകുകയും ചെയ്തു.മഹല്ല് പ്രസിഡൻറും ജനകീയ കൂട്ടായ്മ ചെയർമാനുമായ ആയങ്കി മുഹമദ് അദ്ധ്യക്ഷത വഹിച്ചു.അമ്പലവയൽ പൊടിക്കളം കുരുമ്പ .ഭഗവതി ക്ഷേത്രം സെക്രട്ടറിയും ജനകീയ കൂട്ടായ്മ കൺവീനറുമായാ. പുനത്തിൽ.രാജൻ, ക്ഷേത്രം ട്രസ്റ്റി,മലയിൽ ബാബു, മഹല്ല് സെക്രട്ടറി,മാലിക്ക് മൂടമ്പത്ത്, എം.കെ.ഷിഹാബുദ്ദീൻ, കെ.എം.ഷിനോജ്.തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: