മാനന്തവാടി:മാനന്തവാടി കോഴിക്കോട് റോഡിലുള്ള സ്മാര്‍ട്ട് വേള്‍ഡ് ഷോപ്പിങ്ങ് സെന്ററില്‍ ഓണം ബക്രീദ് ഖാദി മേള തുടങ്ങി. സില്‍ക്ക് കോട്ടണ്‍ സാരികള്‍, കപ്പടം മുണ്ടുകള്‍, ഉന്ന കിടക്ക, തലയിണ തുടങ്ങിയ ഖാദി ഉത്പന്നങ്ങള്‍ വിലക്കിഴിവില്‍ ലഭിക്കും. ഗ്രാമ വ്യവസായ ഉത്പന്നങ്ങളായ നറുതേന്‍, സോപ്പുകള്‍, സാന്ഡല് സോപ്പുകള്‍ എന്നിവയെല്ലാം വില്‍പ്പനയ്ക്കുണ്ട്. കോട്ടണ്‍ സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് മുപ്പത് ശതമാനം വിലക്കിഴിവ് ലഭിക്കും. മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര്.പ്രവീജ് ഉദ്ഘാടനം ചെയ്തു. ലൈല ഉസ്മാന് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി.സി.മാധവന് നമ്പൂതിരി, എം.ആയിഷ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: