മുട്ടില്‍: ഹരിത കേരളം പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ വലിയ ചുവടുവയ്പ്പ്. ഈ വര്‍ഷം 3540 ചാക്കുകളിലായി 29.5 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച് സംസ്ക്കരണത്തിന് നല്‍കിയാണ് പുതിയൊരു മാറ്റത്തിന് തുടക്കമിട്ടത്.
ജനുവരിയിലാണ് പഞ്ചായത്ത് പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യുക എന്ന ലക്ഷ്യത്തോടെ പദ്ധതിഅവതരിപ്പിച്ചത്. ആദ്യംഗുണഭോക്തൃവിഹിതം സ്വീകരിച്ചുകൊണ്ടാണ് പദ്ധതി തുടങ്ങിയത്. 100വീടുകള്‍ക്ക് ഒരുഗ്രീന് വാളണ്ടിയര്‍ എന്ന വിധത്തില്‍ മാലിന്യശേഖരണത്തിന് സംവിധാനംഒരുക്കി. കുടുംബശ്രീപ്രവര്ത്തകരെയും പദ്ധതിയുടെപ്രധാന ഭാഗമാക്കി. അയല്‍സഭ, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഗ്രീന്വാളണ്ടിയര്എന്നിവരുടെ സഹകരണത്തോടെ വീടുകളിലും, പൊതുസ്ഥലങ്ങളിലുമുളള ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക്, കുപ്പിച്ചില്ല്, പഴയബാഗുകള്, ഡിസ്പോസിബിള്ഗ്ലാസുകള്, പ്ലെയിറ്റുകള്‍, ബാനറുകള്‍, ഫഌക്സുകള്‍, പ്ലാസ്റ്റിക്ചാക്കുകള്, ഷീറ്റുകള്‍, എന്നിഇനങ്ങള് വീടൊന്നിന് 50രൂപ നിരക്ക്ഈടാക്കി ശേഖരിക്കുകയായിരുന്നു.ടെണ്ടര്‍ നല്കിയ കളര്കേരള എന്നസ്ഥാപനത്തിന് ഇത്കൈമാറിപുന:ചംക്രമണംനടത്തി.
മുട്ടില്ഗ്രാമപഞ്ചായത്തിലെ15,16,17,18,4,5,6,2,4,3,19 എന്നീ വാര്‍ഡുകളിലെ വീടുകളിലും, പൊതു സ്ഥലങ്ങളിലുമുണ്ടായിരുന്ന മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഇതോടെ നീക്കംചെയ്യാന്‍ കഴിഞ്ഞു. രണ്ടാംഘട്ടമായി ശേഷിക്കുന്ന 9വാര്‍ഡുകളില്‍ പ്ലാസ്റ്റിക്ക്മാലിന്യം കൂടിഇത്തരത്തില് നീക്കം ചെയ്യുതോടെ ഗ്രാമപഞ്ചായത്ത് പൂര്‍ണ്ണമായി പ്ലാസ്റ്റിക്ക്വിമുക്തമാക്കാനാകും എന്ന പ്രതീക്ഷയിലാണ് പഞ്ചായത്തെന്ന് പഞ്ചായത്ത്പ്രസിഡന്റ് എ.എം.നജീം,സെക്രട്ടറി കെ.ജി.സുകുമാരന്‍ എന്നിവര്‍ വ്യക്തമാക്കി. പ്ലാസ്റ്റിക്ക്വേയ്സ്റ്റ് മാനേജ്മെന്റ്ചട്ടപ്രകാരം പഞ്ചായത്ത്അംഗീകരിച്ച കരട്ബൈലോ പ്രാബല്യത്തില്‍ വരുത്തിയതിന് ശേഷം 50മൈക്രോ ക്യാരിബാഗുകള്‍ വില്‍ക്കുന്നതും ഉപയോഗിക്കുതും പൂര്‍ണ്ണമായി നിരോധിക്കുവാനും വീഴ്ചവരുത്തുന്നവര്ക്കുമെതിരെ പിഴചുമത്താനുംതീരുമാനിച്ചിട്ടുണ്ട്. 50മൈക്രോണില്‍ മുകളിലുളള പ്ലാസ്റ്റിക്ക് ക്യാരിബാഗ് വില്‍ക്കുന്ന വ്യാപാരികള്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് മാസം 4000 രൂപ ഫീസ് അടവാക്കിയാല്‍ മാത്രമേ വില്‍പ്പന അനുമതി നല്‍കൂ.
അല്ലാത്ത പക്ഷം 25000 രൂപവരെ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹോട്ടല്ഉടമകള് സ്വന്തംഉത്തരവാദിത്വത്തില് സംസ്ക്കരണം നടത്തിയില്ലെങ്കില്‍ ലൈസന്‍സ് അനുവദിക്കുകയില്ല. കൂടാതെ കല്യാണമണ്ഡപങ്ങള്‍, പളളി ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്ന സംഘാടകര്‍ പ്ലാസ്റ്റിക്ക് ഉല്പ്പന്നങ്ങള്പുനരുപയോഗം നടത്തേണ്ടതും പുനരുപയോഗംസാധ്യമല്ലാത്തവ വൃത്തിയാക്കി ഉണക്കി തരംതിരിച്ച്സൂക്ഷിക്കേണ്ടതും പഞ്ചായത്തിനോ പഞ്ചായത്ത് നിശ്ചയിക്കുന്നഏജന്സികള്ക്കോ കൈമാറേണ്ടതുമാണ് എന്നതാണ്തീരുമാനം. ഇത്തവണത്തെ പ്ലാന്‍ഫണ്ടില്‍നിന്ന് പൊതുസ്ഥലങ്ങളിലെ മാലിന്യം നീക്കംചെയ്യുന്നതിന് കൂടി തുകകണ്ടെത്തിയിട്ടുണ്ട് പഞ്ചായത്ത്അധികൃതര്‍. സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ അന്ത:സത്ത ഏറ്റെടുത്ത് മുന്നേറുകയാണ് മുട്ടില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: