കല്‍പ്പറ്റ: സംസ്ഥാനത്തെ ആരോഗ്യരംഗത്തെ ബാധിക്കുന്ന രീതിയിലാണ് ഇവിടുത്തെ മാംസ വിപണി പ്രവര്‍ത്തിക്കുന്നത്. 1996 ലെ കേരളാ പഞ്ചായത്ത് രാജ് നിയമത്തില്‍ കശാപ്പും, അതിന്റെ വില്‍പ്പനയും സംബന്ധിച്ച് വ്യക്തമായി പ്രതിബാധിക്കുന്നുണ്ട്. ഇത് ലംഘിക്കുന്ന അറവുശാലകള്‍ക്കും വില്‍പ്പന കേന്ദ്രങ്ങള്‍ക്കുമുള്ള അനുമതി നിര്‍ത്തലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് പൂര്‍ണ്ണാധികാരമുണ്ട്.
നിയമ പ്രകാരം കശാപ്പു നടത്തുന്ന സ്ഥലത്ത് വില്‍പ്പന ഒരു തരത്തിലും അനുവദിക്കുകയില്ല. ഒരു വെറ്റിനറി സര്‍ജന്റെ പരിശോധന കശാപ്പിനു മുന്‍പും, ശേഷവും നിര്‍ബന്ധമാണ്.
എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു പരിശോധനയും ഇല്ലാതെയാണ് സംസ്ഥാനത്തിലെ ബഹു ഭൂരിപക്ഷം അറവുശാലകളും പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ ജന്തുക്കളില്‍ നിന്ന് മൃഗങ്ങളിലേക്ക് പടരുന്ന നാട വിരമൂലമുണ്ടാകുന്ന രോഗങ്ങള്‍, ബ്രൂസല്ലോസിസ്, ക്ഷയം തുടങ്ങിയ അനേകം രോഗങ്ങള്‍ മനുഷ്യരിലേക്ക് പടരാന്‍ കാരണമാവുന്നു. വൃത്തിഹീനമായ വെളിസ്ഥലങ്ങളില്‍ നിന്നും കശാപ്പു നടത്തുന്നതിലൂടെ രോഗാണുക്കള്‍ പശുക്കളുടേയും, നായ്ക്കളുടേയും ശരീരത്തില്‍ കയറി പറ്റുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കോഴികളില്‍ രോഗം വ്യാപകമാണ് എന്ന് കേള്‍ക്കുന്നുണ്ടെങ്കിലും യാതൊരു പരിശോധനയും ഇല്ലാതെയാണ് ഇവ സംസ്ഥാനത്ത് വിറ്റഴിക്കുന്നത്.ഇത്രയും ഗുരുതരമായ ആരോഗ്യ പ്രശ്നമാണെങ്കിലും ആരോഗ്യ വകുപ്പിന്റെ ശ്രദ്ധ ഇതില്‍ പതിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: