പൊങ്ങിനി: കുടുംബ ബന്ധങ്ങള്‍ക്ക് ശക്തിയും മാര്‍ഗ്ഗദര്‍ശനവും നല്കാന് രാമായണപാരായണത്തിന് സാധിക്കുമെന്നും എല്ലാ ജീവിത പ്രതിസന്ധികള്‍ക്കും രാമായണം പരിഹാരം നിര്‍ദ്ദേശിക്കുന്നുവെന്നും ബ്രഹ്മചാരി വേദചൈതന്യ പറഞ്ഞു.
പൊങ്ങിനി ക്ഷേത്ര സമിതിയുടേയും വിഘ്നേശ്വര സംസ്കൃത വിദ്യാലയത്തിന്റേയും നേതൃത്വത്തില്‍ നടന്ന ‘രാമായണസംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃ-പിതൃ-ഗുരുഭക്തിക്കും ഈശ്വരോപാസനക്കും ഉത്തമോദാഹരണമാണ് രാമായണ കഥയെന്നും രാമായണം നിത്യപാരായണ ഗ്രന്ഥമാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭഗവതിട്രസ്റ്റ് സെക്രട്ടറി ഒ.ടി പദ്മനാഭന് അധ്യക്ഷത വഹിച്ചു. ക്ഷേത്ര സംരക്ഷണസമിതിയുടെ ക്ഷേത്രങ്ങളില്‍ രാമായണ പാരായണം നടത്തുന്നവരെ എം.ടി. കുമാരന് പൊന്നാട അണിയിച്ച് ആദരിച്ചു.
രാമായണമാസാചരണത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ നടത്തിയ കയ്യെഴുത്ത് മാസികാ നിര്‍മ്മാണം, ഉപന്യാസം, പ്രസംഗം, പദപ്രശ്നം, രാമായണ പാരായണം, കഥപറയല്‍,പ്രശ്നോത്തരി എന്നീ മത്സരങ്ങളില്‍ വിവിധവിഭാഗങ്ങളിലായി 400 ആളുകള്‍പങ്കെടുത്തു. വിജിയികള്‍ക്കുള്ള സമ്മാനദാനം മാതൃസമിതി പ്രസിഡണ്ട് എം.സരസ്വതി നിര്‍വ്വഹിച്ചു. ഒ.ടി. ബാലകൃഷ്ണന്, എം.ഗംഗാധരന്, കെ. ശ്രീനിവാസന്, നാരായണന് ഭട്ടതിരി, ഓമന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കയ്യെഴുത്ത് മാസികയില്‍ അമൃതവിദ്യാലയം മാനന്തവാടി, സംസ്കൃത പഠനകേന്ദ്രം ചെറുകാട്ടൂര്‍, ഗവ. ഹൈസ്ക്കൂള് മീനങ്ങാടി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്,മൂന്ന്സ്ഥാനങ്ങള് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: