ബത്തേരി: ബത്തേരി മഹാഗണപതി ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന രാമായണ പാഠശാല ബത്തേരി നഗരസഭാ ചെയര്മാന് സി.കെ.സഹദേവന് ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.ജി.ഗോപാലപിള്ള അദ്ധ്യക്ഷത വഹിച്ചു. ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
രാമായണ പ്രശ്നോത്തരി മത്സരത്തില്‍ വിജയികളായവര്‍ക്ക് സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചു. പരിപാടിയോടനുബന്ധിച്ച് ഇന്ന് നടക്കുന്ന സദ്ഗമയ പരിപാടിയില്‍ രാജേഷ് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: