മലപ്പുറം: ജില്ലാ കളക്ടര്‍ നേരിട്ടെത്തി പെതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന താലൂക്ക് തല ജനസമ്പര്‍ക്ക് പരിപാടിക്ക് ആഗസ്റ്റ് 16ന് കൊണ്ടോട്ടിയില്‍ തുടക്കമാവും.
രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ മോയിന്‍കുട്ടി വൈദ്യര് സ്മാരക ഹാളിലാണ് പരിപാടി. കൊണ്ടോട്ടി താലൂക്ക് പരിധിയില്‍ പരാതി നല്‍കിയവര്‍ക്ക് പങ്കെടുക്കാം. പരാതികള്‍ നേരത്തെ വാങ്ങി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി പരിഹരിക്കുന്ന രീതിയിലാണ് ജനസമ്പര്‍ക്ക പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലാതല ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. ഇതിനായുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് സ്വീകരിച്ചത്.
എന്നാല്‍ നിശ്ചിത സമയത്തിനകം പരാതി കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ജനസമ്പര്‍ക്ക വേദിയിലും പരാതി സ്വീകരിക്കുന്നതിന് സൗകര്യം ചെയ്യും. വെള്ള കടലാസില്‍ പരാതി/അപേക്ഷ നല്‍കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധന സഹായം ലഭിക്കുന്നിനുള്ള അപേക്ഷ, എപിഎല്‍-ബിപിഎല്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷ എന്നിവ ഈ പരിപാടിയില്‍ സ്വീകരിക്കില്ല. ആഗസ്റ്റ് 30 നകം ആദ്യഘട്ട ജനസമ്പര്‍ക്ക പരിപാടി ജില്ലാകളക്ടര്‍ പൂര്‍ത്തിയാക്കും.
ആഗസ്റ്റ് അഞ്ചുവരെയാണ് പരാതികള്‍ നല്‍കാനുള്ള പരിധി നിശ്ചയിച്ചിരുന്നത്. ഈ സമയത്തിനുള്ളില്‍ ജില്ലയില്‍ ആകെ 2383 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. നിലമ്പൂരിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്തത്. 562 പരാതികള്‍.
ഏറ്റവും കുറവ് പരാതികള്‍ പൊന്നാനിയിലാണ് ലഭിച്ചത് 82. മറ്റ് താലൂക്കുകള്‍ ഏറനാട് (269) കൊണ്ടോട്ടി (303) പെരിന്തല്‍മണ്ണ (296) തിരൂരങ്ങാടി (218) തിരൂര്‍ (190) ഇതിനു പുറമെ വകുപ്പുകള്‍ക്ക് നേരിട്ട് ലഭിച്ച 463 പരാതികളുമുണ്ട്.
പൊന്നാനി താലൂക്കിലെ ജനസമ്പര്‍ക്ക പരിപാടി ആഗസ്റ്റ് 18ന് പൊന്നാനി മിനിസിവില്‍ സ്റ്റേഷനില്‍ നടക്കും.
തിരൂരങ്ങാടി – ആഗസ്റ്റ് 21ന് തിരൂരങ്ങാടി മിനിസിവില്സ്റ്റേഷന്, നിലമ്പൂര്‍ – ആഗസ്റ്റ് 23, വണ്ടൂര്‍ ബ്ലോക്ക് ഓഫിസ്, പെരിന്തല്‍മണ്ണ-24 പെരിന്തല് മണ്ണടൗണ് ഹാള്‍, ഏറനാട് – ആഗസ്റ്റ് 29 മഞ്ചേരി ടൗണ്‍ ഹാള്‍. തിരൂര്‍ – ആഗസ്റ്റ് 30, തിരൂര്‍ ടൗണ്‍ ഹാള്‍. എന്നിങ്ങനെയുള്ള തീയതികളില്‍ മറ്റ് താലൂക്കുകളിലെ ജനസമ്പര്‍ക്ക പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: