കല്‍പ്പറ്റ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 13ന് കല്‍പ്പറ്റ മണ്ഡലത്തില്‍ യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ തിരംഗയാത്ര നടത്തും. രാവിലെ പത്ത് മണിക്ക് ലക്കിടി കരിന്തണ്ടന് സ്മാരകത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയ ശേഷം ബൈക്ക് റാലി ആരംഭിക്കും. കാക്കവയലില്‍ എത്തുന്ന റാലി ജവാന് സ്മൃതി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചനയോടെ സമാപിക്കും. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ലാലു വെങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറല്‍സെക്രട്ടറി ടി.എം.സുബീഷ്, യുവമോര്‍ച്ച ജില്ലാസെക്രട്ടറി എം.ആര്.രാജീവ്, ഗിരീഷ്, സന്തോഷ്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: