പനമരം: അധ്യാപകനെ മര്‍ദിച്ച പരാതിയില്‍ വിദ്യാര്‍ഥിക്കെതിരേ കേസെടുത്തു. പനമരം സി.എം. കോളേജിലെ അദ്ധ്യാപകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ കോളേജിലെ റിട്ടേണിംഗ് ഉദ്യോഗസ്ഥനുമായിരുന്ന പുല്‍പ്പള്ളി സ്വദേശി ഷിബു കൃഷ്ണയെ മര്‍ദ്ദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പീച്ചംകോട് സ്വദേശി ഷഫീഖിനെതിരെയാണ് പനമരം പോലീസ് കേസ്സെടുത്തത്. എം.എസ്.എഫ്. മുന്‍ ജില്ലാ ഭാരവാഹിയും സി.എം കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ് ഷഫീഖ്. അദ്ധ്യാപകന് പുല്‍പ്പളളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യൂണിയന് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ്. സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തളളിയതിനുള്ള വിദ്വേഷം മൂലം വീട്ടിലേക്ക് പോകുന്നവഴിയില്‍ വാഹനം തടഞ്ഞുനിര്‍ത്തി തന്നെ മര്‍ദ്ദിച്ചതായാണ് അദ്ധ്യാപകന്റെ പരാതി. ഷഫീഖിനെതിരെ ഐപിസി ആക്ട് 341, 324, 506 എന്നീ വകുപ്പുകള്‍ പ്രകാരം പനമരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: