മാനന്തവാടി: സുലിലിന്റെ കൊലപാതകം കേസ് തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കടമ്പകളേറെ. ഒന്നാം പ്രതി ബിനി കുറ്റം സമ്മതിക്കാത്തതും തെളിവുകളുടെ അഭാവവുമാണ് അന്വേഷണ സംഘത്തെകുഴക്കുന്ന കാര്യങ്ങള്‍. ഒന്നാംപ്രതി ബിനിയുടെ ജാമ്യം മജിസ്ട്രേറ്റ് കോടതി തള്ളിയ നിലക്ക് ജില്ലാ കോടതിയില്‍ അടുത്ത ആഴ്ച ജാമ്യാപേക്ഷ നല്‍കിയേക്കും
2016 സെപ്റ്റംബര്‍ 25നാണ് തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശി സുലില്‍ കൊയിലേരി കബനി പുഴയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. അന്ന് മുങ്ങിമരണമെന്ന നിലയില്‍ കൈകാര്യം ചെയ്ത കേസ് ഇപ്പോള്‍ കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നു. കേസില്‍ സുലിലിന്റെ കാമുകി ബിനി ഉള്‍പ്പെടെ നാല്പേര് റിമാന്റിലുമാണ്. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് സമയത്ത് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കസ്റ്റഡി സമയത്തും പറഞ്ഞെതെന്നാണ് ലഭിക്കുന്ന വിവരം. മാത്രവുമല്ല ഒന്നാം പ്രതി കസ്റ്റഡി ചോദ്യം ചെയ്യലിലും കുറ്റം സമ്മതിച്ചില്ലെന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നുമുണ്ട്. മരണ സമയത്ത് കേസ് കൈകാര്യം ചെയതലിലെ വീഴ്ച തെളിവ് നശിപ്പിക്കലിന് കാരണവുമായിട്ടുണ്ട്. തലക്കടിച്ചു എന്നു പറയുന്ന കമ്പിവടി രണ്ടാം പ്രതിയായ അമ്മുവിന്റെ വീട്ടില്‍ നിന്നും ലഭിച്ചു എന്നതാണ് കേസില്‍ തെളിവായി ലഭിച്ചിട്ടുള്ളത്.
മരണ സമയത്ത് കേസ് കൈകാര്യം ചെയ്തതിലെ വീഴ്ച കൊലപാതകമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇപ്പോഴത്തെ അന്വേഷണ സംഘത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേസിന്റെ കുറ്റപത്രം തൊണ്ണൂറ് ദിവസത്തിനുള്ളില്‍ തന്നെ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് നിലവിലെ അന്വേഷണ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: